Thursday 15 February 2018

Forts in Gods on country - കഥപറയുന്ന കോട്ടകള്‍


Forts in Gods on country - കഥപറയുന്ന കോട്ടകള്‍

Kerala has been the hub of culture, power, politics and a number of art forms throughout history of Gods own country.  It is known worldwide for its historical heritage and picturesque beatuy. Thanks to its varied natural beatuy that Kerala is one of the most colorful and beautiful states of India. In the past, Kerala witnessed the incursion of various foreign powers, which settled down in various parts of the state. Due to this, Kerala has got a number of forts and palaces.
Bekal Fort, is the largest fort in Kerala, situated at Bekal, Pallikera village in Hosdurg Taluk in Kasaragod district,  believed to have been built by Sivappa  Nayak of Bednore. The fort  is 65 km away from Mangalore city spreading over 40 acres.
Each fort in Kerala is a piece of art, as most of the forts were built by different foreign invaders and native rulers. These forts depict a fusion of traditional Kerala and various foreign styles of architecture. Each of these forts has a different story to tell. These stories are etched on the walls of these forts, in the form of murals and other artistic works. Forts in Kerala say the story of finesse. Each of these wonderful pieces of construction stands at a location covered with scenic beatuy. Thus, it makes the forts in Kerala equally enticing for tourists and scholars.
Kannur Fort or St. Angelo's Fort was built in 1505 by  Francisco de Almeida, the first Portuguese Viceroy of India on the Arabian sea coast about 2 km from Kannur town. It was attacked in vain by the local Indian ruler Zamorin and kolathiri in the Siege of Cannanore.
Thalassery Kotta or Tellicherry Fort is in Thalassery, a town in Kannur District of Kerala state in south India. Tellicherry was one of the most important European trading centers of Kerala.
It was built out of latarite blocks with high round holed walls and strong flanking basetions. The small redoubts on most of the out playing hills have long since disappeared, but Tellicherry fort is in fair state of preservation. The square fort, with its massive walls, strong flanking bastions, secret tunnels to the sea and itnricately carved huge doors, is an imposing structure..
Palakkad Fort is an old fort situated in the heart of Palakkad town of Kerala state, southern India. It was rebuilt by Hyder Ali in 1766 AD, and remains one of the best preserved forts in Kerala.
Anchuthengu Fort (also known as Anjengo Fort) was established by the British East India Company in 1696 after the Queen of Attingal gave it permission in 1694 to do so. Located near the town of Anchuthengu, the fort served as the first signalling station for ships arriving from England.
Nedumkotta or Travancore lines was a wall built as a protection against consistent invasion and threats from Mysore rulers Especially Hyder Ali and his son Tippu Sulthan.. It was built by the Dharma Raja Karthika Thirunal (A D 1764), King of Travancore with the request,support and permission of the Kingdom of Kochi. We can see so many different forts  various parts of Kerala. These historic monuments tell the story of the times when they visit the occasional travelers. For more information you can read my book 'Kerlathile Kottakal'  which was published by Kairali Books.



കോട്ടകള്‍ എനിക്കെന്നും ഒരു വിസ്മയമായിരുന്നു. അതിന്റെ ഭീമാകാരമായ രൂപംകൊണ്ടല്ല മറിച്ച് ഒരു ദേശത്തിന്റെ കാതലായ ചരിത്രവും പേറി നില്‍ക്കുന്ന മുകസാക്ഷി എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ പ്രധാന ഘടകം. സംസ്‌കാരങ്ങളുടെ കലവറയാണ് കേരളംഎന്ന് പറയേണ്ടതില്ലല്ലോ? വിദേശികളുമായി നിലനിന്നിരുന്ന ബന്ധമാണ് വിവിധ സംസ്‌കാരങ്ങളുടെ സംഗമഭൂമിയാവാന്‍ ഈ കൊച്ചു സംസ്ഥാത്തിനായത്. വിവിധ ആകൃതിയിലും വിസ്മയിപ്പിക്കുന്നതുമായ നിരവധി ചരിത്ര സ്മാരകങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവയില്‍ ഏറെ പ്രധാനപ്പെട്ടതാണ് കോട്ടകള്‍.
തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതല്‍ കാസര്‍കോട്ടെ ഹോസ്ദുര്‍ഗ് (പുതിയ കോട്ട)വരെ എത്രയെത്ര കോട്ടകളാണ് കേരളത്തില്‍ ഒരു ചരിത്ര പുസ്തകം പോലെ നിലകൊള്ളുന്നത്. കോളനിഭരണകാലത്ത് നിര്‍മ്മിച്ചവയാണ് ഇന്ന് കാണുന്ന പലകോട്ടകളും. നീണ്ട് നിവര്‍ന്ന് നില്‍ക്കുന്ന മതില്‍കെട്ടുകള്‍ ആളുകളെ എപ്പോഴും വിസ്മയിപ്പിച്ച് കൊണ്ടിരിക്കും. അതുകൊണ്ടാണ് വിവിധ സ്ഥലങ്ങളിലുള്ള കോട്ടകള്‍ കാണാന്‍ സഞ്ചാരികള്‍ എപ്പോഴും എത്തുന്നത്.
കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ് കാസര്‍കോട് ജില്ലയിലെ പള്ളിക്കരയിലുള്ള ബേക്കല്‍ കോട്ട. 40 ഏക്കറുകളിലാണ് ഇത് നിലകൊള്ളുന്നത്. കര്‍ണാടകയിലെ ഇക്കേരി ആസ്ഥാനമായി ഭരണം നടത്തിയിരുന്ന ശിവപ്പ നായ്ക്കാണ് ഈ കോട്ട നിര്‍മ്മിച്ചതെന്നാണ് പ്രബലമായ വിശ്വാസം. നിരവധി സഞ്ചിരിളെ ഇപ്പോഴും ആകര്‍ഷിച്ച് വരികയാണ് ഈ കല്‍സൗധം.
ബേക്കല്‍ കോട്ടയുടെ അത്രയും പ്രശസ്തി ആര്‍ജിച്ചില്ലെങ്കിലും കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ടയും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. കണ്ണൂരിന് 21 കിലോമീറ്റര്‍ അകലെയുള്ള തലശ്ശേരിയിലും പ്രശസ്തമായ ഒരു കോട്ടയുണ്ട്.  പാലക്കാടുള്ള സുല്‍ത്താന്‍ കോട്ടയും ഏറെ പ്രസിദ്ധമാണ്. ഇതൊക്കെ ഇപ്പോഴും നിലവിലുള്ള കോട്ടകളുടെ കഥ.
കേരളത്തിന്റെ വന്‍മതില്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നെടുനീളന്‍ കോട്ടയും ഇവിടെ ഉണ്ടായിരുന്നു. നെടുംകോട്ട (ട്രാവന്‍കൂര്‍ ലൈന്‍സ്) എന്നായിരുന്നു  ഈ കോട്ട അറിയപ്പെട്ടിരുന്നത്. അറബിക്കടല്‍ മുതല്‍ പശ്ചിമഘട്ടം വരെ 52 കിലോമീറ്റര്‍ നീളത്തില്‍ ആയിരുന്നു ഈ കോട്ട പണിതത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് അടുത്ത് കോട്ട മുറി എന്ന സ്ഥലത്ത് ഈ കോട്ടയുടെ അവശിഷ്ടം ഇപ്പോഴും കാണാം. ഇത്തരത്തില്‍ നിരവധി കോട്ടകള്‍  കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. വല്ലപ്പോഴുമെത്തുന്ന സഞ്ചാരികളോട് കാലത്തിന്റെ കഥ പറയുകയാണ് ഈ ചരിത്ര സ്മാരകങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച കേരളത്തലെ കോട്ടകള്‍ എന്ന എന്റെ പുസ്തകം വായിക്കുമല്ലോ.




No comments:

Post a Comment