Tuesday, 22 January 2019

അത്യാനന്ദത്തിന്റെ ശീതളഛായയില്‍
സിപിഎഫ് വേങ്ങാട്

അമാനുഷികമായ രചനാ പാടവത്തിലൂടെ ഒരിക്കല്‍ കൂടി ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് അരുന്ധതി റോയ് എന്ന എഴുത്തുകാരി. 'ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്' എന്ന പുതിയ നോവലുമായി അവര്‍ രംഗത്തെത്തിയത് ഉദ്വോഗത്തോടെയാണ് സാഹിത്യ ലോകം ഉറ്റു നോക്കുന്നത്.
പഴയ ദില്ലിയിലെ ഇടതിങ്ങിയ വീടുകള്‍ മുതല്‍ പുതിയ നഗരങ്ങളിലെ പാതകളിലൂടെയും കശ്മീരിലെ താഴ്‌വരകളിലൂടെയും പര്‍വ്വതങ്ങളിലൂടെയുമുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. ശ്വസിക്കുന്ന വായു, ജാതി, സ്‌നേഹം, മൃഗങ്ങള്‍, കശ്മീര്‍, നഗരങ്ങള്‍ അങ്ങനെ എഴുത്തുകാരിക്കു ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള ആഖ്യാനം. 1997ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് എന്ന ആദ്യ നോവല്‍ പ്രസിദ്ധീകരിച്ച് ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് അരുന്ധതി ഈ നോവല്‍ എഴുതിയത്. 2017ലെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനായുള്ള പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ച രണ്ടാം നോവലിന്റെ മലയാളം പരിഭാഷ ഇപ്പോള്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'അത്യാനന്ദത്തിന്റെ ദൈവവൃത്തി' എന്ന പേരില്‍ ജോണി എം.എല്‍ ആണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
അഞ്ജും എന്നുപേരുള്ള ഒരു ഹിജഡയുടെ ജീവിത ഘട്ടങ്ങളാണ് ഈ നോവലിലെ ഇതിവൃത്തം. ഇതിനിടയില്‍ കടന്നു പോകുന്ന പഴയ ദില്ലിയുടെ ജീവന സ്പന്ദനങ്ങള്‍ അമാനുഷികമായ ഒരു വശ്യതയോടെയാണ് നേവലിസ്റ്റ് വിവരിക്കുന്നത്. ദൈനന്ദിനതകളില്‍നിന്ന് ഒഴിവാക്കപ്പെട്ട് ശവകുടീരങ്ങളില്‍ വീടുകള്‍ കെട്ടി ജീവിക്കുന്ന പ്രാന്തവത്കൃതരുടെ ജീവിതാഖ്യാനങ്ങള്‍കൂടിയാണ് 'അത്യാനന്ദത്തിന്റെ പ്രേഷിതവൃത്തിയില്‍' നാം കാണുന്നത്. ഗുജറാത്തിലെ കലാപത്തില്‍ അകപ്പെട്ടു നടുറോഡില്‍ കൊല്ലപ്പെടുന്ന സാക്കിര്‍ മിയാനിന്റെ അവസാനനോട്ടം കലാപത്തിന്റെ മൊത്തം യുക്തിയിലേക്കോ യുക്തിരാഹിത്യത്തിലേക്കോ ആണ് നീളുന്നത്. എന്ത് തന്നെയായാലും അത്യാനന്ദത്തിന്റെ ദൈവവൃത്തി മലയാള നോവല്‍ രംഗത്ത് പുതിയ ചര്‍ച്ചക്ക് തുടക്കമിടുമെന്നാണ് കരുതുന്നത്.Where old birds go to die..?

CPF Vengad

The literary world has waited two decades for Arundhati Roy to release a second novel since her 1997 debut, The God of Small Things – but The Ministry of Utmost Happiness proves worth the wait.
The Ministry of Utmost Happiness  reveals Delhi-set narrative that features a large cast of characters and addresses some of the darkest and most violent incidents in modern Indian history, including the 2002 Godhra train attack and the ongoing fighting in Kashmir. Featuring a diverse group of characters from across Indian society, including a trans woman (or hijra), an architect who clashes with society, and a landlord with a second life in the intelligence services, The Ministry of Utmost Happiness explores the cultural clashes and interpersonal conflicts that drive modern Indian society. Critically acclaimed, although it did not achieve the immediate success of Roy's debut The God of Small Things, it was long-listed for two major literary awards—The Hindu Literary Prize and the Man Booker Prize.
Anjum is a major character of the book who is Muslim and a hijra. On her visit to a Gujarati shrine, Anjum gets caught in a massacre of Hindu pilgrims and subsequent government reprisals against Muslims. She is anxious about the future of her own community, especially the new generation. She is born as Aftab, the long-awaited son of Jahanara Begum and Mulaqat Ali. The fans of  Booker prize winning author Thinks that the novel will create  new chapter in Indian Novel History.

Thursday, 25 October 2018

പന്തളം എന്നൊരു രാജ്യവുമുണ്ട്, അന്തസ്സുള്ളൊരു രാജവംശവുമുണ്ട്സി പി എഫ് വേങ്ങാട്‌

ശബരിമല വിഷയവുമായി ബന്ധപ്പെട്ട വാദങ്ങളും തര്‍ക്കങ്ങളും കേരളത്തിലെമ്പാടും പൊടിപൊടിക്കുകയാണല്ലോ  ഈ കുത്തൊഴുക്കില്‍ കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരും കുറവല്ല. ശബരിമലയുമായി ബന്ധപ്പെട്ട എന്തും ചൂടേറിയ ചര്‍ച്ചയായി മാറുന്ന ഇക്കാലത്ത് അതിനാണ് പലരും ശ്രമിച്ചു കാണുന്നത്.
കഴിഞ്ഞ ദിവസം എഴുത്തുകാരനും ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറുമായ ടി.ടി ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പന്തളം കൊട്ടാരത്തെ കുറിച്ചൊരു പോസ്റ്റിട്ട സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പന്തളത്തെ രാജകുടുംബത്തെ പരിഹസിക്കുക എന്നത് എന്റെ ലക്ഷ്യമല്ലെന്നും പക്ഷെ ചരിത്രം വളച്ചൊടിക്കാന്‍ മുതിരുമ്പോള്‍ അതെക്കുറിച്ച് എതിര്‍ വാദങ്ങള്‍ പറയാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അഭിപ്രായപ്പെട്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ചുരുക്കം ഇതാണ്
'ഒന്നാമതായി പന്തളം രാജവംശം എന്നൊന്ന് കേരളചരിത്രത്തില്‍ ഇല്ല. മാര്‍ത്താണ്ഡവര്‍മ്മ വേണാടിനു വടക്കോട്ടുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയത് എങ്ങനെയാണ് എന്ന് നമുക്കറിയാം. ദേശിങ്ങനാടുമായി (കൊല്ലം) യുദ്ധം ഉണ്ടായി. തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിവരുമായി യുദ്ധം ഉണ്ടായി. കായംകുളം , ഇളയിടത് സ്വരൂപം (കൊട്ടാരക്കര) എന്നിവരുമായി യുദ്ധം ഉണ്ടായി. ചെമ്പകശ്ശേരി (അമ്പലപ്പുഴ) യുമായി യുദ്ധം ഉണ്ടായി. ഈ പ്രദേശങ്ങള്‍ എല്ലാം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി. കൊച്ചി പിടിച്ചടക്കിയില്ലെങ്കിലും കൊച്ചിയുമായി യുദ്ധവും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അനുകൂലമായ ഉടംപടിയുമുണ്ടായി. പക്ഷെ ഇതിലൊന്നും നാം മാര്‍ത്താണ്ഡവര്‍മ്മ പന്തളം പിടിച്ചതായി കേള്‍ക്കുന്നില്ല. കാരണം മറ്റൊന്നുമല്ല. അങ്ങനെ ഒരു രാജ്യമോ രാജാവോ ഉണ്ടായിരുന്നില്ല.
പിന്നെ ഇത് വെറും കെട്ടുകഥ ആണോ അല്ല. പാണ്ഡ്യദേശത്ത് നിന്ന് തിരുമല നായക്കനെ പേടിച്ചു ജീവരക്ഷക്ക് അഭയാര്‍ഥികളായി വന്നവരാണ് പൂഞ്ഞാര്‍, പന്തളം പ്രദേശങ്ങളില്‍ അവിടുത്തെ ജന്മികളുടെ കാരുണ്യത്തോടെ സ്വന്തം ക്ഷത്രിയ വംശ ബന്ധം ഉയര്‍ത്തിക്കാട്ടി വസ്തുവകകള്‍ സമ്പാദിച്ചു കഴിഞ്ഞു പോന്നിരുന്നത്. ഈ ക്ഷത്രിയ വംശ ബന്ധം അംഗീകരിച്ചു കൊടുത്തു എന്നതല്ലാതെ ഇവരുടെ പ്രദേശത്തെ പിടിച്ചടക്കേണ്ട ഒരു രാജ്യമായി മാര്‍ത്താണ്ഡവര്‍മ്മ പരിഗണിച്ചിരുന്നില്ല എന്നാണു മനസ്സിലാവുന്നത്.'
സര്‍...അങ്ങയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു കുറച്ചു കാര്യം ഇവിടെ കുറിക്കട്ടെ. അറിവിന്റെ കാര്യത്തില്‍ താങ്കളുടെ അയലത്ത് പോലും നില്‍ക്കാനുള്ള കഴിവില്ലെങ്കിലും ഒരു ചരിത്ര ഗവേഷകന്‍ എന്ന നിലയില്‍ താങ്കളുടെ അഭിപ്രായത്തോട് ഒട്ടും യോജിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ പന്തളവുമായി ഞാന്‍ കണ്ടെത്തിയ കാര്യം ഇവിടെ കുറിക്കട്ടെ.
പാണ്ഡ്യ രാജ്യത്ത് നിന്നെത്തിയ പന്തളം കുടുംബം രാജവംശമായിരുന്നില്ലെന്നും ജന്മികുടുംബം മാത്രമായിരുന്നുവെന്നാണ് താങ്കള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന അവകാശ വാദം.
സര്‍...രാജവംശങ്ങളുടെ പിറവിയെ കുറിച്ച് അന്വേഷണം നടത്തുന്ന സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കേരളീയ സമൂഹത്തില്‍ സ്വരൂപങ്ങള്‍ (രാജവംശങ്ങള്‍) ഉണ്ടായത് ഭൂ സ്വത്തുകളുടെ അടിസ്ഥാനത്തിലാണെന്ന് കണ്ടെത്താന്‍ ഒരു വിഷമവുമില്ല. സാമ്പത്തികമായി ഉയര്‍ന്ന കുടുംബങ്ങള്‍ കുടുതല്‍ ഭൂമി വാങ്ങിയും പിടിച്ചെടുത്തും ശക്തമാരായി വളര്‍ന്നു. സൈന്യം ഇല്ലാത്തത് കൊണ്ട് ഒരു വംശം രാജവംശമല്ലാതായിപ്പോവുമോ.. നമ്മള്‍ വീട് പണികഴിപ്പിച്ചാലും പണം കൊടുത്ത് വീട് വാങ്ങിയാലും നമ്മുടെ സ്വന്തം വീട് തന്നെയല്ലേ...
പിന്നെ മാര്‍ത്താണ്ഡ വര്‍മ്മ പന്തളത്തെ ആക്രമിക്കാതിരുന്നത് അവര്‍ സ്വന്തമായി സൈന്യം പോലുമില്ലാത്ത രാജ്യമായത് കൊണ്ടാണെന്നും താങ്കള്‍ പറയുന്നു.
സര്‍...അത് സൈന്യമില്ലാതിരുന്ന രാജംവംശം ആയതുകൊണ്ടായിരുന്നില്ല. മറിച്ച് തിരുവിതാംകൂറും പന്തളവും തമ്മലുള്ള ഊഷ്മളമായ ബന്ധം കൊണ്ട് തന്നെയാണ്. ഇക്കാര്യം  മനപ്പൂര്‍വം മറച്ചുവെച്ചാണ് പന്തളം ഒരു രാജ്യമല്ലെന്ന വാദവുമായി താങ്കള്‍ രംഗത്ത് വന്നത്.
സര്‍...തിരുവിതാംകൂറുമായുള്ള ബന്ധമാണ് മാര്‍ത്താണ്ഡവര്‍മ്മയെ പന്തളം രാജ്യം ആക്രമിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ച കാര്യമെന്ന്  പ്രധാനപ്പെട്ട ചിരിത്ര ഗ്രന്ധങ്ങളിലെല്ലാം തന്നെ സുവ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. താങ്കള്‍ക്കും അക്കാര്യം അറിയാമായിരിക്കും എങ്കിലും അക്കാര്യം ഇവിടെ വീണ്ടും ഓര്‍മ്മപ്പെടുത്തട്ടെ.

(1) കേരളത്തില്‍ ഏറെ കാലം താമസിച്ച ഡച്ചു പാതിരിയായ ജേക്കബ് കാന്റര്‍ വിഷര്‍ തന്റെ കത്തുകളില്‍ (Letters From Malabar) ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. വിഷറുടെ കത്തുകള്‍ക്ക് വിശദീകരണ കുറിപ്പെഴുതിയ കെ പി പത്മനാഭ മേനോന്‍ തന്റെ  'History of  Kerala'  എന്ന ഗ്രന്ഥത്തില്‍ 84-ാം പേജില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്.

(2) ടി കെ വേലുപ്പിള്ളയുടെ ' Travancore state Manual'  എന്ന ഗ്രന്ഥത്തില്‍ പറയുന്ന കാര്യം നോക്കാം...
'They had possession on both sides of the Ghats. They were always friendly to the kings of  Travancore and their co operation was of great advantage to MarthandaVarma for the subjection of  Kayamakulam...Page-544.'
( അവര്‍ക്ക് പശ്ചിമ ഘട്ടത്തിന്റെ ഇരുവശങ്ങളിലും ഭൂമി ഉണ്ടായിരുന്നു. തിരുവിതാംകൂറുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നവരായിരുന്നു ഇവര്‍. ഇവരുടെ ഉറച്ച പിന്തുണയാണ് മാര്‍ത്താണ്ഡവര്‍മ്മക്ക്  കായംകുളം പിടിച്ചെടുക്കാന്‍ സഹായികമായത്.)

(3) ഇനി പ്രമുഖ ചരിത്രകാരനായ എ ശ്രീധരമേനോന്‍ പറയുന്ന കാര്യം നോക്കാം...
'MarthandaVarma didn't annex Pandalam as its ruler helped him in the campaigns against Kayamkulam- A Survey of  Kerala History, A Sreedhara Menon Page -164.'
( കായംകുളം പിടിച്ചെടുക്കാന്‍ സഹായിച്ചതുകൊണ്ടാണ് മാര്‍ത്താണ്ഡ വര്‍മ്മ പന്തളത്തെ ആക്രമിക്കാതിരുന്നത്.)

മേല്‍പ്പറഞ്ഞ ഉദ്ദരണികളില്‍ നിന്നും മാര്‍ത്താണ്ഡവര്‍മ്മ പന്തളം ആക്രമിക്കാതിരിക്കാന്‍ കാരണം അവരുമായുള്ള നല്ല ബന്ധവും കായംകുളം പിടിച്ചടക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചതുകൊണ്ടും മാത്രമാണ് എന്ന കാര്യം വ്യക്തമായല്ലോ
സര്‍... പന്തളം ഒരു രാജ്യമായിരുന്നെന്നും അവിടെ അന്തസ്സുള്ള രാജവംശം ഉണ്ടായിരുന്നെന്നും ഇതില്‍ നിന്നും സാമാന്യ ബുദ്ദിയുള്ള ആര്‍ക്കും മനസിലാക്കാവുന്നതാണ്. പിന്നെ എന്തിന് വെറുതെ ഒരു കോലാഹലം...ചരിത്രം താങ്കളെ കുറ്റക്കാരനെന്ന് വിധിക്കാതിരിക്കട്ടെ.Saturday, 6 October 2018

The Moon light of Sanskrit LessonsCPF Vengad 

The Culture of Encounters: Sanskrit at the Mughal Court, by  Audrey Truschke, New York University professor,  is very interesting. Across the six chapters of the book, Truschke uses these texts to examine specific intersections between Sanskrit and the Mughal court. Chapter one discusses how direct ptaronage and looser forms of affiliation facilitated the development of connections between Sanskrit intellectuals and the Mughal elite. The following three chapters each assess the ways Sanskrit entered the Mughal court throught ranslation, adaption and integration. The second chapter focusses on Sanskrit texts produced with Mughal support or for consumption by the ruling class; the third considers Persiant ranslations of the Mahabharata and the creation of a new epic, the Razmnamah; and the fourth examines Abu al-Fazl'st reatment of Sanskrit knowledge in his official history of Akbar's reign, the A'in-i Akbari. Chapter five looks beyond the royal court to investigate how Jain and Brahmanical communities wrote in Sanskrit about the Mughals, reflecting on the impact of imperial authortiy on local communities. In the final chapter Truschke looks at the reception of Akbar's interests in Sanskrit by members of the ruling and intellectual elite. Across these chapters, a vast array of material is presented to support the cetnral argument of this book – that by weaving together culture and power the Mughal's were able to act in truly imperial ways.
Culture of Encounters is an evocative, expertly researched book that brings the collaborative, sometimes combative, world oft ranslation to life. Truschke's exceptional linguistic talents allow her to present and answer questions about the Mughal court that have the potential to radically alter our understanding of the empire. In addition to being a brilliant piece of research in its own right, this volume has the potential to inspire scholars to re-examine their own approach to region .നിലാവെളിച്ചം നല്‍കിയ സംസ്‌കൃത പാഠങ്ങള്‍

മുഗള്‍ രാജവംശത്തിന്റെ മതേതര മൂല്യം വെളിച്ചത്തുകൊണ്ടുവന്ന കൃതിയാണ് അമേരിക്കന്‍ പ്രൊഫസറായ ഔദ്രെ ട്രെസ്‌കിയുടെ' കള്‍ച്ചേര്‍ ഓഫ് എന്‍കൗണ്ടേഴ്‌സ് സാന്‍സ്‌ക്രിറ്റ് അറ്റ് ദി മുകള്‍ കോര്‍ട്ട്' എന്ന പുസ്തകം. ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട യുഗമെന്ന് മുദ്ര കുത്തപ്പെട്ട മുഗള്‍ കാലഘട്ടം യഥാര്‍ത്ഥത്തില്‍ ഹിന്ദു,ജൈനമതങ്ങളെയും സംസ്‌കൃതത്തെയും അകമഴിഞ്ഞ് പ്രൊത്സാഹിപ്പിച്ച കാലഘട്ടമായിരുന്നുവെന്നാണ് കൃതി വെളിച്ചത്ത് കൊണ്ടു വരുന്നത്. പ്രത്യേകിച്ച് ഉല്‍ക്കൃഷ്ട ഭാഷയായി കാണപ്പെട്ട സംസ്‌കൃതത്തെ മുഗള്‍ രാജാക്കന്‍മാര്‍ എത്രമാത്രം പ്രോത്സാഹിപ്പിച്ചുവെന്നറിയുമ്പോള്‍ ഈ രാജാക്കന്‍മാരെ വര്‍ഗീയ വാദികളെന്ന് പറഞ്ഞ് പരത്തിയവരുടെ കുപ്രചരണങ്ങളാണ് തകര്‍ത്തെറിയപ്പെട്ടത്.
പേര്‍ഷ്യന്‍ രാജവംശത്തില്‍പ്പെട്ടവരായ മുഗളന്മാര്‍ ഭരണപരവും സാംസ്‌കാരികവുമായ ആവശ്യങ്ങള്‍ക്ക് പേര്‍ഷ്യന്‍ ഭാഷ ഉപയോഗിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ മധ്യകാലംമുതല്‍ മുഗള്‍ രാജാക്കന്മാര്‍ കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. അതോടെ മുഗള്‍ കൊട്ടാരം ഏഷ്യയിലുടനീളമുള്ള പേര്‍ഷ്യന്‍ കവികളുടെയും ചിന്തകരുടെയും കലാകാരന്മാരുടെയും മെക്കയായി. ഭരണം ചിട്ടപ്പെടുത്താന്‍ 1582ല്‍ പേര്‍ഷ്യനെ അക്ബര്‍  ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു.  ഈ രണ്ട് പ്രക്രിയകളെയും പരസ്പരം ബന്ധിപ്പിച്ച് 1580കള്‍ക്ക് ശേഷം കൊട്ടാരത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് വളരാന്‍ ഇടമുണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് പല പണ്ഡിതരും എത്തിച്ചേര്‍ന്നത്. ഇന്‍ഡോളജിസ്റ്റുകളാകട്ടെ മുഗള്‍സാമ്രാജ്യത്തിന്റെ വ്യവഹാരങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലൊതുങ്ങിയതായി വിലയിരുത്തി. അപൂര്‍വമായി അറബിക്, ടര്‍ക്കിഷ് ഭാഷകളും വ്യവഹാരങ്ങളില്‍ കടന്നുവന്നതായും ഇന്‍ഡോളജിസ്റ്റുകള്‍ കരുതി. എന്നാല്‍,  മുഗള്‍കൊട്ടാരത്തില്‍ സംസ്‌കൃതത്തിനും അതിലെ വൈജ്ഞാനികതയ്ക്കും വലിയ സ്ഥാനമുണ്ടായിരുന്നു. അക്കാലത്തെ രാഷ്ട്രീയം, സാഹിത്യം, ബൗദ്ധികത എന്നീ മേഖലകളിലെല്ലാം സംസ്‌കൃതത്തിനിടമുണ്ടായിരുന്നതായി ഔദ്രെ തെളിയിക്കുന്നു.  ഇന്‍ഡോളജിസ്റ്റുകളുടെ വിശകലനങ്ങള്‍ പലപ്പോഴും ഇന്ത്യാചരിത്രത്തെ സാമുദായികമായി വ്യാഖ്യാനിക്കുന്നവരെ സഹായിച്ചു. 1580 കളില്‍ത്തന്നെ മുഗള്‍കൊട്ടാരത്തില്‍ ജൈനപണ്ഡിതരും ബ്രാഹ്മണരും ഉണ്ടായിരുന്നു. സംസ്‌കൃതകൃതികളുടെ രചനയെ വലിയതോതില്‍ പുരസ്‌കരിക്കുന്ന ധാരാളം പദ്ധതികളുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം സംസ്‌കൃതകൃതികളുടെ വിവര്‍ത്തനമായിരുന്നു. പലപ്പോഴും സംസ്‌കൃതപണ്ഡിതരെ കൊട്ടാരത്തിലേക്കയച്ചും രാജാക്കന്മാരെ സംസ്‌കൃതത്തില്‍ സ്തുതിച്ചും മുഗളന്മാരുടെ പ്രീതി പിടിച്ചുപറ്റാന്‍ നാട്ടുരാജാക്കന്മാര്‍ നടത്തിയ ശ്രമത്തെക്കുറിച്ചും  കൃതിയില്‍ പരാമര്‍ശമുണ്ട്. ജഹാംഗീറിന്റെയും ഷാജഹാന്റെയും കാലത്താണ് പേര്‍ഷ്യന്‍സംസ്‌കൃത സാംസ്‌കാരികവിനിമയം ഏറ്റവും ശക്തമായത്. 1560-1660 കാലത്ത് മുഗള്‍കൊട്ടാരത്തില്‍ സംസ്‌കൃതഭാഷയില്‍ നടന്ന വ്യവഹാരങ്ങളെക്കുറിച്ച് വിശദമായി കൃതിയില്‍ പ്രതിപാദിക്കുന്നു.  മുഗള്‍ രാജവംശത്തിന്റെ തകര്‍ച്ചയ്ക്കുശേഷമാണ് സംസ്‌കൃതത്തിന്റെ ജ്ഞാനപാരമ്പര്യം ക്ഷയിച്ചുതുടങ്ങിയത്.  ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ മുഗള്‍രാജാക്കന്മാര്‍ ഒരിക്കലും നിഷേധിച്ചിട്ടില്ല. ഇന്ത്യക്കാരുടെ ലോകവീക്ഷണം മനസ്സിലാക്കാന്‍തന്നെയാണ് മുഗള്‍ രാജാക്കന്മാര്‍ തദ്ദേശീയഭാഷകളിലേക്കും സംസ്‌കാരങ്ങളിലേക്കും ശ്രദ്ധതിരിച്ചത്. മുഗള്‍കൊട്ടാരത്തില്‍ നടന്ന ഈ അന്വേഷണങ്ങള്‍ സാംസ്‌കാരികവും മതപരവും ഭാഷാപരവുമായ നിരവധി കൊള്ളക്കൊടുക്കലുകള്‍ക്ക് ഇടയാക്കി. മതപരമായ സ്വത്വങ്ങളെ ആധാരമാക്കിയായിരുന്നു ഇന്‍ഡോളജിസ്റ്റുകളുടെ ആദ്യകാല പഠനങ്ങള്‍.
 സംസ്‌കൃതവിജ്ഞാനത്തിന്റെ ലോകവുമായി ആദ്യമായി ഇടപാടുണ്ടാക്കിയ അക്ബറിന്റെ കാലത്ത് നിരവധി സംസ്‌കൃതകൃതികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റി. വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സംവാദത്തിനുള്ള വേദി അക്ബര്‍ തന്റെ കൊട്ടാരത്തില്‍ ഒരുക്കിയിരുന്നു, 'ഇബാദത്ത്ഖാന' എന്ന പേരില്‍. അക്ബറിന്റെ കൊട്ടാരത്തില്‍ ധാരാളം സംസ്‌കൃതകൃതികളുണ്ടായിരുന്നു. സാര്‍വലൗകിക സമാധാനം എന്നത് അക്ബറിന്റെ മഹത്തായ ആശയമായിരുന്നു. സമാധാനത്തിന് ഭംഗമുണ്ടാക്കുന്നവരാരായിരുന്നാലും അവരെ താക്കീതുചെയ്യാന്‍ അവരുടെതന്നെ വിശ്വാസസംഹിതകളെ പ്രയോജനപ്പെടുത്തണമെന്ന് അക്ബര്‍ കരുതി. ഇതിനായാണ് അദ്ദേഹം സംസ്‌കൃതകൃതികളെ ആശ്രയിച്ചത്. ജഹാംഗീറിന്റെ കാലത്തും  സംസ്‌കൃതത്തെ പുരസ്‌കരിച്ചു. പേര്‍ഷ്യനില്‍ പുനരാഖ്യാനം ചെയ്യപ്പെട്ട രാമായണപാഠങ്ങള്‍ ജഹാംഗീറിന് സമര്‍പ്പിക്കപ്പെട്ടതായിക്കാണാം. ജഗന്നാഥ പണ്ഡിതരാജന്‍, കവീന്ദ്രാചാര്യ സരസ്വതി എന്നീ സംസ്‌കൃതപണ്ഡിതര്‍ ഷാജഹാനുമായി അടുത്ത ബന്ധം പുലര്‍ത്തി.  ഇതില്‍ ജഗന്നാഥന്‍ പതിറ്റാണ്ടുകള്‍ കൊട്ടാരത്തില്‍ വസിച്ച്  സംസ്‌കൃതകൃതികള്‍ രചിച്ചു.
മുഗള്‍കൊട്ടാരത്തിലെ സംസ്‌കൃതവ്യവഹാരങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നത് പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ്. ഇക്കാലമായപ്പോഴേക്കും ഹിന്ദിയുടെ സാഹിതീയമൂല്യം അതിശയകരമാംവിധം ഉയര്‍ന്നിരുന്നു. സംസ്‌കൃതത്തെ പുറന്തള്ളി ഹിന്ദി പ്രധാനപ്പെട്ട വ്യവഹാരമാധ്യമമായി വികസിച്ചു.  ഔറംഗസീബിന്റെ കാലത്താണ് മുഗള്‍കൊട്ടാരം സംസ്‌കൃതവുമായുള്ള  ബന്ധം വിച്ഛേദിച്ചത്. ഇത് അദ്ദേഹത്തിന്റെ മതപരമായ അസഹിഷ്ണുതയായി വിലയിരുത്തിയവരുണ്ട്. വാസ്തവത്തില്‍ ഇതിന് രാഷ്ട്രീയമായ കാരണങ്ങളാണുണ്ടായിരുന്നത്.  ജ്യേഷ്ഠന്‍ ദാരാഷുക്കോയെ തടവിലാക്കിയാണ് ഔറംഗസീബ് രാജാവായത്. ദാരാഷുക്കോ ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റിയ പണ്ഡിതനായിരുന്നു. ഇതിനായി അദ്ദേഹം പതിനഞ്ച് വര്‍ഷം വാരാണസിയില്‍ പോയി താമസിച്ച് സംസ്‌കൃതം പഠിച്ചു. ഹിന്ദുമുസ്ലിം ഐക്യം പ്രതിപാദിക്കുന്ന മജ്മഅല്‍ബഹറൈന്‍ എന്ന കൃതിയും ദാരാഷുക്കോ എഴുതിയിട്ടുണ്ട്. ഔറംഗസീബാകട്ടെ ജ്യേഷ്ഠനോടുള്ള രാഷ്ട്രീയവൈരാഗ്യം അദ്ദേഹത്തിന് പ്രിയപ്പെട്ട സംസ്‌കൃതത്തോടും തീര്‍ക്കുകയാണ് ചെയ്തത്.
പ്രധാനമായും മുഗള്‍ രാജാക്കന്മാരെ പ്രകീര്‍ത്തിച്ച് സംസ്‌കൃതത്തിലെഴുതിയ കവിതകള്‍, ബൗദ്ധികപ്രമാണങ്ങള്‍, സംസ്‌കൃതകാവ്യങ്ങള്‍ എന്നിവയെല്ലാമാണ് ഔദ്രെ പരിശോധിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഭരിക്കാന്‍ പ്രാപ്തിയുള്ളവരാണ് തങ്ങള്‍ എന്ന് സ്വയം ബോധ്യപ്പെടുത്താനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഈ സംസ്‌കൃതബന്ധം മുഗള്‍ രാജാക്കന്മാരെ സഹായിച്ചിരിക്കണം. മാത്രമല്ല, രാഷ്ട്രീയവും സൗന്ദര്യബോധവുംതമ്മിലുള്ള ബന്ധം സുദൃഢമാക്കാനും ഇത് സഹായിച്ചു. സംസ്‌കൃതത്തോട്  മുഗള്‍ രാജാക്കന്മാര്‍ പുലര്‍ത്തിയ ആഭിമുഖ്യത്തെ കേവലം ഉപകരണാത്മകമായി കണ്ടുകൂടാ. സംസ്‌കൃതവുമായുള്ള ബന്ധം സ്ഥാപിച്ചതുവഴി പേര്‍ഷ്യന്‍ ഭാഷയ്ക്ക് അവകാശപ്പെടാന്‍ കഴിയാത്ത സാഹിതീയപാരമ്പര്യത്തിന്റെ നേരവകാശികളായി തങ്ങളെ അടയാളപ്പെടുത്താന്‍ മുഗള്‍രാജാക്കന്മാര്‍ക്ക് കഴിഞ്ഞു. മുസ്ലിം രാജാക്കന്മാര്‍ എന്നതിനേക്കാള്‍ ഇന്ത്യന്‍ രാജാക്കന്മാര്‍ എന്ന് അറിയപ്പെടാനാണ് അവര്‍ ആഗ്രഹിച്ചത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന ജനതയുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നില്ല സംസ്‌കൃതവിജ്ഞാനം. ആയതിനാല്‍ ജനങ്ങളെ സ്വാധീനിക്കുന്നതിനുള്ള ഒരെളുപ്പവഴി എന്ന നിലയിലാണ് മുഗള്‍ രാജാക്കന്മാര്‍ സംസ്‌കൃതത്തെ പുരസ്‌കരിച്ചതെന്ന വാദം നിലനില്‍ക്കുന്നതല്ല. സ്വന്തം രാഷ്ട്രീയാധികാരത്തെ സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെയും സാംസ്‌കാരികമായി നവീകരിക്കുന്നതിന്റെയും ഭാഗമായിരുന്നു അത്.
ജൈനമുനികള്‍ കൊട്ടാരത്തിന്റെ ദൈനംദിനത്തെ രേഖപ്പെടുത്താന്‍ സംസ്‌കൃതം ഉപയോഗിച്ചപ്പോള്‍ ബ്രാഹ്മണര്‍ തങ്ങളുടെ ജാതിസ്വത്വത്തെ വേറിട്ട് നിലനിര്‍ത്തിക്കൊണ്ടാണ് കൊട്ടാരത്തിന്റെ പുരസ്‌കാരം സ്വീകരിച്ചത്. ആയതിനാല്‍ അവര്‍ തങ്ങളുടെ അനുഭവങ്ങളോ കൊട്ടാരവുമായി ബന്ധപ്പെട്ട ഭാവനകളോ സംസ്‌കൃതത്തില്‍ ആവിഷ്‌ക്കരിക്കുകയുണ്ടായില്ല. എന്നാല്‍, ചില പരമ്പരാഗത ജ്ഞാനപദ്ധതികളെ വികസിപ്പിക്കാന്‍ ബ്രാഹ്മണപണ്ഡിതര്‍ ഇക്കാലത്ത് നടത്തിയ ശ്രമങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പേര്‍ഷ്യന്‍ ഭാഷയുടെ സംസ്‌കൃതത്തിലുള്ള നിരവധി വ്യാകരണകൃതികള്‍ ഇക്കാലത്ത് രചിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെയെല്ലാം കര്‍ത്താക്കള്‍ മുഗള്‍കൊട്ടാരത്തിലെ ബ്രാഹ്മണപണ്ഡിതരായിരുന്നു. വിഹാരി കൃഷ്ണദാസന്‍ അക്ബറിന്റെ നിര്‍ദേശപ്രകാരം രചിച്ച 'പാരസീപ്രകാശം' (പേര്‍ഷ്യയുടെ വെളിച്ചം) ഇക്കൂട്ടത്തില്‍പ്പെട്ടതാണ്. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ഔദ്രെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്ത് തന്നെയായാലും ഈ ഗ്രന്ഥം വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നു വേണ്ട ചരിത്രത്തില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ഏറെ ഉപകാരപ്പെടും.

Sunday, 16 September 2018

രഹസ്യങ്ങളൊളിപ്പിച്ച കൊട്ടാരം


സി പി എഫ്  വേങ്ങാട്


അതീവ രഹസ്യങ്ങളുടെ കലവറയാണ് കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം. നൂറ്റാണ്ടുകള്‍ നീണ്ട രാജഭരണം വലിയ എതിര്‍പ്പുകളില്ലാതെ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കായംകുളം(ഓടനാട്) രാജവംശത്തിന് കഴിഞ്ഞത് ഒരു പക്ഷെ അങ്ങാടിപ്പാട്ടാകാത്ത അരമന രഹസ്യങ്ങളാവാം. ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത യുദ്ധ തന്ത്രവും ഇരുതല മൂര്‍ച്ചയുള്ള കായംകുളം വാളും കൈമുതലായുള്ള കായംകുളം തമ്പുരാക്കന്‍മാര്‍ കൊട്ടാര കാര്യങ്ങള്‍ പുറത്തറിയരുതെന്ന് കണിശമായി ആഗ്രഹിച്ചു. അതിനായി അവര്‍ കൊട്ടാരത്തിലെ സ്ത്രീ ജനങ്ങളെ പടിക്കു പുറത്താക്കി. അവരുടെ താമസത്തിനായി ഈ കൊട്ടാരത്തിന് കുറച്ചകലെയായി മറ്റൊരു രാജഭവനവും പണിതു എന്നറിയുമ്പോള്‍ ഈ രാജവംശം കൊട്ടാര കാര്യങ്ങളില്‍ എത്രമാത്രം താല്‍പ്പര്യം കാട്ടി എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത അക്കാലത്ത് കല്ലുപിളര്‍ക്കുന്ന ആ രാജശാസന തെറ്റിക്കാന്‍ തമ്പുരാട്ടിമാരും ധൈര്യം കാണിച്ചില്ല.
എന്തായാലും അരമനരഹസ്യം അങ്ങാടിപ്പാട്ടാക്കരുതെന്നാഗ്രഹിച്ച കായംകുളം തമ്പുരാക്കന്‍മാരും അത് അപ്പാടെ ചെവികൊണ്ട കൊട്ടാരം സേവകരും ചരിത്രത്തില്‍ മിന്നിത്തെളിയുമ്പോള്‍ കാലങ്ങള്‍ക്കിപ്പുറത്ത് എല്ലാ രഹസ്യങ്ങളും പരസ്യമായി എന്നത് ചരിത്രത്തിന്റെ വിരോധാഭാസം എന്നല്ലാതെ മറ്റെന്ത് പറയാന്‍.
അറിയുന്തോറും വിസ്മയമേകുന്നതാണ് കായംകുളം കൊട്ടാരത്തിന്റെ ചരിത്രപ്പെരുമ. നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ഏല്‍പ്പിച്ച പോറലുകളും വണ്ടുകളുടെ ആക്രമണവും കാരണം ബലഹീനമായി കിടന്ന ചില ഭാഗങ്ങളുടെ അറ്റകുറ്റപ്പണി നടത്തി അണിഞ്ഞൊരുങ്ങിയ ഈ ചരിത്ര സ്മാരകം സന്ദര്‍ശകരെ മാടി വിളിക്കുകയാണ്. സ്വദേശികളും വിദേശികളുമായി നിരവധി സഞ്ചാരികളാണ് ഇവിടം തേടി എത്തിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളത്തു നിന്നും രണ്ടുകിലോമീറ്റര്‍ അകലെയാണ് കൃഷ്ണപുരം കൊട്ടാരം. ദേശീയ പാതയില്‍ കൃഷ്ണപുരം മുക്കട ജംഗ്ഷനില്‍ നിന്ന് 500 മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ കൊട്ടാരത്തിലെത്താം.തമ്പുരാട്ടിമാരെ പടിക്ക് പുറത്താക്കിയ രാജകല്‍പ്പനകള്‍
അതീവ പ്രാധാന്യമുള്ള കൊട്ടാര കാര്യങ്ങള്‍ ഒരു കാരണവശാലും അങ്ങാടിപ്പാട്ടാകരുതെന്ന് ആഗ്രഹിച്ചവരാണ് കായംകുളം രാജാക്കന്‍മാര്‍. അതിനവര്‍ കര്‍ക്കശമായ ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഈ കാര്യം സാധിക്കാനായി അവര്‍ കൊട്ടാരവാസികളായ സ്ത്രീകളെ പോലും ഇവിടെ താമസിപ്പിച്ചില്ല. സ്ത്രീകള്‍ക്ക് രഹസ്യം സൂക്ഷിക്കാന്‍ കഴിയില്ലെന്ന് കായംകുളം തമ്പുരാക്കന്‍മാര്‍ ഉറച്ചു വിശ്വസിച്ചു.
തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ സ്ത്രീ ജനങ്ങളുടെ ചുണ്ടുകളില്‍ നിന്നു മനപൂര്‍വമല്ലാതെങ്കിലും പുറത്തേക്കൊഴുകിയാലോ എന്നവര്‍  ഭയപ്പെട്ടു. തുടര്‍ന്ന് കായംകുളം കീഴടക്കിയ മാര്‍ത്താണ്ഡവര്‍മ്മയും ഈ രീതി പിന്തുടര്‍ന്നതായി കൊട്ടാരം രേഖകള്‍ സൂചിപ്പിക്കുന്നു. കുറച്ചകലെയുണ്ടായിരുന്ന എരുവ കൊട്ടാരത്തിലാണ് കൊട്ടാരവനിതകള്‍ പാര്‍ത്തിരുന്നത്. റാണിക്കു മുഖം കാണിക്കണമെന്ന് അറിയിക്കുമ്പോള്‍ രാജാവ് എരുവയിലേക്ക് എഴുന്നള്ളുകയായിരുന്നു പതിവ്. ചുരുക്കിപ്പറഞ്ഞാല്‍ രാജഭരണം കൃഷ്ണപുരത്തും പള്ളിയുറക്കം എരുവയിലും.
ഓടനാട് രാജവംശം നേരും നെറിയും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് കായംകുളത്തെ പഴയ തലമുറ ഇപ്പോഴും വിശ്വസിച്ച് വരുന്നു. ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്നെന്ന കാര്യം പ്രദേശവാസികള്‍ക്കും ചരിത്ര ഗവേഷകര്‍ക്കും അപ്പുറം അധികമാര്‍ക്കും അറിയില്ല. എന്നാല്‍ ആ രഹസ്യം ഇനി അങ്ങാടിപ്പാട്ടാവട്ടെ..
പിന്നീട് കായംകുളം രാജാവിനെ തോല്‍പ്പിക്കാന്‍ പടയോട്ടം നടത്തിയ മാര്‍ത്താണ്ഡവര്‍മ്മ, തന്റെ മന്ത്രി ആയിരുന്ന രാമയ്യന്‍ ദളവയുടെ സഹായത്തോടെ ചതിയുദ്ധം നടത്തി കായംകുളം രാജാവിനെ വധിക്കുകയായിരുന്നു. കൊട്ടാരവും മാര്‍ത്താണ്ഡവര്‍മ്മ തകര്‍ത്തു തരിപ്പണമാക്കി. എരുവ കൊട്ടാരത്തിലെ സ്ത്രീകള്‍ ജീവരക്ഷാര്‍ഥം പലായനം ചെയ്തു. കൊട്ടാരത്തിന്റെ പൊടിപോലും അവശേഷിപ്പിക്കാതെ നശിപ്പിച്ച തിരുവിതാംകൂര്‍ രാജാവ് ഇവിടെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഹ്രസ്വരൂപം നിര്‍മിക്കാന്‍ കല്‍പിച്ചു.
അടങ്ങാത്ത പക തീര്‍ക്കുംപോലെ കൃഷ്ണപുരം കൊട്ടാരം തരിപ്പണമാക്കിയെങ്കിലും പുതുതായി നിര്‍മിച്ച കൊട്ടാരം വാസ്തുവിദ്യയില്‍ മുന്നിട്ടു നിന്നു. കായംകുളത്തിന്റെ മുഖം മാറ്റിയെങ്കിലും രാജാവിന്റെ ശീലം മാറ്റാന്‍ മാര്‍ത്താണ്ഡവര്‍മ തയാറായില്ല. കൊട്ടാരത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനനിഷേധം തുടര്‍ന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ സ്ത്രീകളാരും കൃഷ്ണപുരം കൊട്ടാരത്തില്‍ എത്തിയില്ലെന്നാണ് ഇപ്പോഴും വിശ്വസിച്ചു വരുന്നത്.ചരിത്രം
തൃകോണാകൃതിയിലുള്ള മുഖപ്പുകളോടു കൂടിയ മേല്‍ക്കൂരയും കനത്ത വാതില്‍പ്പടികളും ഇടുങ്ങിയ ഇടനാഴികളുമെല്ലാം നിറഞ്ഞ പതിനാറുകെട്ടാണ് കൃഷ്ണപുരം കൊട്ടാരം. ഇരുപത്തിരണ്ടോളം മുറികളുള്ള കൊട്ടാരത്തില്‍ പൂമുഖം, കോവണിത്തളം, നീരാഴിക്കെട്ട്, നെല്ലറ, മടപ്പള്ളി,അടുക്കള എന്നിവ താഴത്തെ നിലയിലും  മന്ത്രശാല, അതിഥിമുറി, കിടപ്പുമുറികള്‍ എന്നിവ മുകളിലത്തെ നിലയിലുമാണുള്ളത്.
1746ലെ മാര്‍ത്താണ്ഡ വര്‍മ്മയുടെ കായംകുളം അധിനിവേശത്തോടെയാണ് ഈ കൊട്ടാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഓടനാട് എന്നാണ് ഈ രാജവംശം ആദ്യ കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. കണ്ടിയുര്‍ മറ്റം ആയിരുന്നു ഇവരുടെ തലസ്ഥാനം. പിന്നീട് കായംകുളത്തെ എരുവ കേന്ദ്രമാക്കി ഭരണം നടത്തിയതോടെയാണ് ഇവര്‍ കായംകുളം രാജവംശം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്ന്  പ്രമുഖ ചരിത്രകാരനായ എ ശ്രീധരമേനോള്‍ എ സര്‍വേ ഓഫ് കേരള ഹിസ്റ്ററി എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

'The kingdom was originally called Odanad, it comprised of portions of Chengannur, Mavelikkara, Karunagapally and Karthikapally taluks. Its original capital was Kandiyur Mattam near Mavelikkara.
In the 15th century the capital of  Odanad was shifted to Eruva in Kayamkulam. Thereafter, the kingdom was known as Kayamkulam (Kulli Quilon) ' A survey of Kerala Hitsroy, A Sreedhara Menon. page- 163

ഓടനാട് രാജാവായിരുന്ന വീര രവി വര്‍മ്മയെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ മാര്‍ത്താണ്ഡ വര്‍മ്മ അദ്ദേഹത്തിന്റെ കൊട്ടാരം പിടിച്ചടക്കി എന്ന് പറഞ്ഞുവല്ലോ. അന്നൊരു നാലുകെട്ട് മാതൃകയില്‍ സ്ഥിതി ചെയ്തിരുന്ന പഴയ കൊട്ടാരം പൊളിച്ചു പകരം തന്റെ സ്വന്തം കൊട്ടാരമായ പത്മനാഭപുരത്തിന്റെ മാതൃകയില്‍ ഒരു രാജഹര്‍മ്യം പണിയാന്‍ വിശ്വസ്ഥനായ രാമയ്യന്‍ ദളവയെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഒരു എട്ടുകെട്ടാണ് രാമയ്യന്‍ ദളവ പണികഴിപ്പിച്ചത്. പിന്നീട് പതിനാറു കെട്ടായി വിപുലപ്പെടുത്തിയത് പ്രധാനമന്ത്രി ആയിരുന്ന അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള ആയിരുന്നു. ഒരു സ്ഥിര താമസത്തിനല്ല, വടക്കന്‍ പര്യടന വേളകളില്‍ തങ്ങാനുള്ള ഒരു ഔട്ട് ഹൗസ് മാത്രമായിരുന്നു മാര്‍ത്താണ്ഡ വര്‍മ്മക്ക് ഈ കൊട്ടാരമെങ്കിലും പ്രൗഡിയില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. വൈദ്യുതി കണ്ടുപിടിച്ചിട്ടില്ലായിരുന്ന ആ കാലഘട്ടത്തില്‍ മതിയായ വായു സഞ്ചാരം എല്ലാ മുറികളിലും ഉറപ്പിക്കാന്‍ പതിനാറു കെട്ടിന്റെ പ്രത്യേകതയായ നാല് നടുമുറ്റങ്ങളും എല്ലാ മുറികളിലും ധാരാളമായുള്ള ജനലുകളും സഹായിക്കുന്നു. പടിഞ്ഞാറ് ഭാഗത്തായി കൊട്ടാരത്തിന്റെ ഉള്ളിലേക്ക് കയറി കിടക്കുന്ന വലിയ കുളം ഒരു എയര്‍ കണ്ടിഷന്‍ തണുപ്പ് മുറികള്‍ക്ക് നല്‍കുന്നുണ്ട്. രാജാവ് കുളത്തില്‍ നിന്നും കുളി കഴിഞ്ഞ് കയറിവരുമ്പോള്‍ തൊഴാനായി ചുമരില്‍ വരച്ചിട്ടുള്ള ഗജേന്ദ്ര മോക്ഷം ചുവര്‍ ചിത്രം ലോക പ്രസിദ്ധമാണ്. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റ ചുമര്‍ ചിത്രമാണിത്. മഹാഭാരതത്തിലെ അഷ്ടമസ്‌കന്ധം കഥയാണ് ചിത്രത്തിലെ ഇതിവൃത്തം. 154 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടിതിന്. പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞള്‍പ്പൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനച്ചക്കയുടെ പശ, കള്ളിമുള്ളിന്റെ നീര് എന്നിവയാണ് വരക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 1750 നും 53 നും ഇടയില്‍ വരച്ചതാണെന്നു കരുതുന്നു. ഋതുമ തടാകത്തില്‍ ഗജേന്ദ്രനു വിഷ്ണുമോക്ഷം നല്‍കുന്നതാണ് സന്ദര്‍ഭം.
തേക്കിലും ആഞ്ഞിലിയിലും കടഞ്ഞെടുത്ത കൊത്തുപണികളാല്‍ സമ്പന്നമാണ് ഇവിടെയുള്ള 22 മുറികളും. ഇടുങ്ങിയ ഇടനാഴികളും കുത്തനെയുള്ള ഗോവണികളും കൊട്ടാരത്തിലെ പുറം കാഴ്ചകള്‍ കാണാനായി നിര്‍മ്മിച്ചിട്ടുള്ള കിളിവാതിലുകളും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. പുറത്തു നില്‍ക്കുന്ന ഒരാള്‍ക്ക് അകത്തുള്ളവരെ കാണാനാകില്ല എന്നതാണ് ഈ കിളിവാതിലുകളുടെ സവിശേഷത. രാജ കൊട്ടാരങ്ങളുടെ മുഖ മുദ്രയായ ദര്‍ബാര്‍ ഹാളും കഥകളിയും മറ്റും അരങ്ങേറിയിരുന്ന ഒരു നൃത്ത മണ്ഡപവും വലുപ്പത്തില്‍ ചെറുതാണെങ്കിലും ഇവിടെയും ഇടം പിടിച്ചിട്ടുണ്ട്. ഈ കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകതയാണ് മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയോട് ചേര്‍ന്നുള്ള പള്ളി കക്കൂസ്. ഒരു കക്കൂസിന് എന്താണിത്ര പ്രത്യേകത എന്ന് ചിന്തിച്ചു പോകരുത്. ഇത്രയും വാസ്തു ശാസ്ത്രവും കര്‍ണസൂത്രവും ഒക്കെ നോക്കി നിര്‍മ്മിച്ച ഈ കൊട്ടാരത്തിലെ കക്കൂസ് കന്നി മൂലയിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു ആചാര പ്രകാരം കക്കൂസുകള്‍ കന്നിമൂലയില്‍ വരാന്‍ പടുള്ളതല്ല. എന്നാല്‍ ഡച്ചുകാരുമായി സൗഹൃദത്തിലായ കാലത്താണ് മുറികളോട് ചേര്‍ന്ന് ഇത്തരം കക്കുസുകള്‍ നിര്‍മ്മിച്ചിരുന്നത്. ഡച്ച്കാര്‍ക്കെന്തു വാസ്തു ശാസ്ത്രം..!  മാത്രമല്ല ഡച്ച് ഭാഷയില്‍ മലവിസര്‍ജനം നടത്തുന്ന സ്ഥലത്തിന് കാക്കൂയിസ് എന്നാണ് പറഞ്ഞിരുന്നത്. ഇതില്‍ നിന്നാണ് കക്കൂസ് എന്ന വാക്കുണ്ടായതെന്നും വിശ്വസിച്ച് പോരുന്നു.
കാലങ്ങള്‍ പിന്നിട്ടതോടെ രാജഭരണം ജനാധിപത്യത്തിനു വഴിമാറി. കൊട്ടാരമാകട്ടെ റവന്യുവകുപ്പ് ഏറ്റെടുത്ത് 1960ല്‍ പുരാവസ്തു വകുപ്പിനു കൈമാറി. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ശേഷം മോടി പിടിപ്പിച്ച കൊട്ടാരം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. രാവിലെ 9.30 മുതല്‍ വൈകിട്ടു 4.30 വരെ കൊട്ടാരത്തില്‍ ടിക്കറ്റെടുത്ത് സ്ത്രീപുരുഷ ഭേദമന്യെ ആര്‍ക്കും പ്രവേശിക്കാം. സ്ത്രീകളെ പടിപ്പുരക്കു നിര്‍ത്തിയ രാജഭരണത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ടു മടങ്ങാം.
നയന മനോഹരമായ ഒരു പൂന്തോട്ടം പരിപാലിക്കുന്നതുള്‍പ്പെടെ പ്രശംസനീയമായ രീതിയില്‍ പുരാവസ്തു വകുപ്പ് ഈ കൊട്ടാരം സംരക്ഷിച്ചു പോരുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും വകുപ്പ് സംരക്ഷിക്കുന്ന പല അപൂര്‍വ്വ വസ്തുക്കളും പ്രദര്‍ശിപ്പിച്ച് ഒരു മ്യൂസിയം എന്ന നിലയില്‍ ഇവിടം സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് സംതൃപ്തി നല്‍ക്കുന്ന കാഴ്ച ഒരുക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.  അതില്‍ പ്രധാനപ്പെട്ടവയാണ് ഇരുതല മൂര്‍ച്ചയുള്ള പ്രസിദ്ധമായ കായംകുളം വാള്‍, വിവിധ യുദ്ധ ഉപകരണങ്ങള്‍, കയ്യാമങ്ങള്‍, സംസ്‌കൃതത്തില്‍ രചിച്ചിട്ടുള്ള ബൈബിള്‍, പല്ലക്ക്, നാണയങ്ങള്‍, നാണയം നിര്‍മ്മിച്ചിരുന്ന കമ്മട്ടം, പിന്നെ കുറേ ചരിത്ര വസ്തുക്കളുടെ മാതൃകകള്‍ തുടങ്ങിയവ.
കൊട്ടാരത്തിന് പുറത്ത് ഒരു ഉദ്യാനം കാണാം. ഉദ്യാനത്തിന്റെ തെക്കേ അറ്റത്തായി ഒരു ബുദ്ധന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ആ പ്രതിമ പണ്ട് ആലപ്പുഴ പ്രദേശത്ത് നിലനിന്നിരുന്ന ബുദ്ധ സങ്കേതങ്ങളുടെ ചൂണ്ടു പലകയാണ്. കരുനാഗപ്പള്ളിക്ക് അടുത്തുള്ള ബുദ്ധക്കുളം എന്ന സ്ഥലത്ത് നിന്നും ലഭിച്ചതാണ് ഹീനയാന കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ പ്രതിമ എന്നാണ് വിശ്വസിച്ചു പോരുന്നത്.
എന്തായാലും കൊട്ടാര രഹസ്യം ചോരുമെന്നോര്‍ത്ത് സ്ത്രീകളെ പടിക്കു പുറത്താക്കി പുണ്യാഹം തെളിച്ച കാലമല്ല ഇത്.
നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് നിന്നും കൃഷ്ണപുരം കൊട്ടാരം വിളിക്കുകയാണ്... ചരിത്രത്തിന്റെ വാതായനങ്ങള്‍ തുറന്ന് ഒരു അരമന രഹസ്യത്തിന്റെ അടിവേരുകള്‍ കാണാന്‍.

(കേരളത്തിലെ കോട്ടകള്‍' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ലേഖകന്‍ ഇപ്പോള്‍ കൊട്ടാരങ്ങളെയും രാജവംശങ്ങളെയും കുറിച്ച് പഠനം നടത്തുകയാണ്.)
Friday, 10 August 2018

തലശ്ശേരി ബിരിയാണിസി.പി.എഫ് വേങ്ങാട്

'എന്റെ  മാമൂദിസാ ദിവസം അതിരാവിലെ തന്നെ എഡ്‌വിന്‍ ചേട്ടനും  കൂട്ടരും ബിരിയാണിപ്പണി തുടങ്ങി. വലിയ വാര്‍പ്പില്‍ പാതി നെയ്യ് ചൂടാക്കി അതില്‍ അരിഞ്ഞുവെച്ച ഉള്ളിയിട്ട് പണിക്കാരന്‍ വേലായുധന്‍ ഇളക്കി. എഡ്‌വിന്‍ ചേട്ടന്‍ വാര്‍പ്പിന് ചുറ്റും കണ്ണടച്ച്  മണം പിടിച്ചു നടന്നു. അയാള്‍ പറഞ്ഞു.
'' വേലായുധാ ഉള്ളീടെ നെറം എസ്.എസ് കേഡര് മൊതലാളീടെ മുഖം പോലെ ചുമക്കുമ്പോള്‍ വെളുത്തുള്ളീം ഇഞ്ചീം പച്ചമുളകും ചതച്ചിട്ട് ഇളക്കണം. ഈ ബിരിയാണി ഉണ്ടാക്കുന്നത് മൂക്കുകൊണ്ടാണ് അല്ലാതെ ചാര്‍ത്ത് നോക്കിയല്ല. മണം കുമുകുമാന്ന് വരുമ്പോള്‍ ഞാന്‍ പറയും: നിര്‍ത്തിക്കോ വേലായുധ. അപ്പോ നീ നിര്‍ത്തി വിറക് കൊള്ളി വലിക്കണം'.

ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍-എന്‍.എസ്.മാധവന്‍.മൊഞ്ചുള്ള പെണ്ണും രുചിയുള്ള ബിരിയാണിയും എവിടെ കിട്ടുമെന്ന ചോദ്യത്തിന് അന്നും ഇന്നും ഒരൊറ്റ ഉത്തരം മാത്രമെ ഉള്ളൂ... തലശ്ശേരി.  പലഹാരമായാലും ബിരിയാണിയായാലും ഭക്ഷണമെന്നാല്‍ തലശ്ശേരിക്കാര്‍ക്ക്  പെരുന്നാള്‍ തന്നെ.അറബ്,പേര്‍ഷ്യന്‍ യൂറോപ്യന്‍ സ്വാധീനമാണ് തലശ്ശേരിയുടെ വൈവിധ്യമായ ഭക്ഷണപ്പെരുമക്ക് നിദാനമെന്നാണ് പ്രബലമായ വിശ്വാസം. ഇന്ത്യയില്‍ മാത്രമല്ല അങ്ങ് എഴാം കടലിനക്കരെ പോലും ചെന്നെത്തിയ ഭക്ഷണപ്പെരുമ തലശ്ശേരിക്ക് മാത്രം. ബ്രഡ്,ബിരിയാണ്,കേക്ക്,ഫലൂദ എന്നിവ കേരളത്തില്‍ പരിചയമാവുമ്പോഴേക്കും തലശ്ശേരിയില്‍ ഇവ സര്‍വസാധാരാണമായിരുന്നു.തലശ്ശേരിയുടെ അധിപന്‍മാരായെത്തിയ സായ്പ്പുമാര്‍  തങ്ങളുടെ ബടഌമാരായി നിയമിച്ചത് തലശ്ശേരിക്കാരെയാണ്. ഇങ്ങനെ സായ്പ്പുമാരുടെ അടുക്കളക്കാരികളായി ലണ്ടനിലെത്തിയ തലശ്ശേരിക്കാരും കുറവല്ല. മദാമ്മകൗസു, പട്ടാണി സാറു എന്നിവര്‍ വെള്ളക്കാരെ തങ്ങളുടെ കൈപ്പുണ്യത്തിലൂടെ മയക്കി കടലിനക്കരെ കടന്നവരില്‍ ചിലര്‍മാത്രം.
പതിനാലാം രാവിന്റെ അഴകുള്ള പെണ്‍കൊടിമാരെ കിട്ടണമെങ്കില്‍ തലശ്ശേരിയില്‍ പോകണമെന്നാണ് പഴമക്കാരുടെ വിശ്വാസം. കല്യാണം കഴിക്കാറായ യുവാക്കളോട് വീട്ടിലെ മുതിര്‍ന്നവര്‍ പറയാളുള്ളതാണത്രെ ഈ ഈ ആപ്തവാക്യം.  ആ വിശ്വാസത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല.
കേരളത്തില്‍ ബേക്കറി വ്യവസായത്തിനും  കേക്കിനും ജന്മം കൊടുത്ത നാടാണിത്. രുചിയൂറുന്ന പലഹാരത്തിനും  ബ്രിട്ടീഷുകാരുടെ ഈ വിസ്മയതീരം പ്രസിദ്ധമാണ്. കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലൊന്നും തന്നെ കേട്ട് കേള്‍വിയില്ലാത്ത നിരവധി ഭക്ഷണങ്ങള്‍ തലശ്ശേരിക്കാരുടെതായിട്ടുണ്ട്. വെറുതെയല്ല തലശ്ശേരിക്ക് പണ്ടാരക്കാരുടെ(പാചകക്കാര്‍) നാടെന്ന പേര് വീഴാന്‍ കാരണം.
കേരളത്തില്‍ ഏതെങ്കിലുമൊരു ഹോട്ടലിലെത്തിയാല്‍ തലശ്ശേരി ക്കാരന്റെ സാന്നിധ്യം അവിടെയുണ്ടായിരുന്ന കാലമുണ്ടായിരുന്നു. അത്രമാത്രം പേരും പേരുമയും നിറഞ്ഞതാണ് ഇവരുടെ കൈപ്പുണ്യം.കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഹോട്ടല്‍ വ്യവസായം തുടങ്ങുന്നവര്‍ തലശ്ശേരിക്കാരായ പണ്ടാരക്കാരെയാണ് ജോലിക്കെടുക്കുന്നത്. ആണും പെണ്ണുമായി നിരവധി തലശ്ശേരിക്കാര്‍ ഇപ്പോഴും പാചകം തൊഴിലായി സ്വീകരിച്ചവരാണ്.
നീണ്ട ഭക്ഷണപട്ടികയില്‍ ബിരിയാണി തന്നെയാണ് തലശ്ശേരിയുടെ വെരിവെരി സ്‌പെഷല്‍. തലശ്ശേരി എന്ന പേരിനൊപ്പം തന്നെ മനസില്‍ തെളിയുന്നതാണ് ബിരിയാണി. തലശ്ശേരിയിലെത്തിയാല്‍ ബിരിയാണി കഴിക്കാതെ മടങ്ങരുതെന്നാണ് അലിഖിത നിയമം. വിവിധ തരത്തിലുള്ള 24 തരം ബിരിയാണികള്‍ രുചികരമായി നിര്‍മിക്കാന്‍ തലശ്ശേരിക്കാര്‍ വിദഗ്ധരാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളില്‍  തലശ്ശേരി ബിരിയാണിയെന്ന പേരില്‍ പ്രത്യേകം  ബിരിയാണി തയാറാക്കുന്നുണ്ട്. തിരുവനന്തപുരം,കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രമുഖരുടെ വിവാഹപാര്‍ട്ടിക്ക്  തലശ്ശേരിയില്‍ നിന്നും ഇപ്പോഴും പാചകക്കാര്‍ പോകാറുണ്ട്. സിനിമാതാരം മമ്മൂട്ടിയുടെ മകള്‍ സുറുമിയുടെ  കല്യാണത്തിന് തലശ്ശേരിയില്‍ നിന്നെത്തിയ പാചകക്കാരാണ്  ബിരിയാണി തയാറാക്കിയത്.
എന്‍.എസ് മാധവന്റെ ലന്തന്‍ 'ബത്തേരിയിലെ ലുത്തിനിയകള്‍' എന്ന നോവലില്‍ ദം ബിരിയാണിയെ ക്കുറിച്ച് പരാമര്‍ശിക്കുന്നതായി കാണാം.അധ്വാനവും കഴിവും കൈപ്പുണ്യവുമുണ്ടെങ്കിലെ ദം ബിരിയാണി ശരിയായരൂപത്തില്‍ പാകപ്പെടുകയുള്ളൂ.

മസാല
കറിയില്ലാത്ത ഒരു ഭക്ഷണമാണ് ബിരിയാണി. അതിന് പകരമായി മസാല കൂട്ടിയാണ് ബിരിയാണി കഴിക്കുന്നത്.അവരവരുടെ താല്‍പ്പര്യത്തിനനുസരിച്ച് മസാല തയാറാക്കാം. മസാലയാണ് ബിരിയാണിയുടെ രുചി. സാധാരണ യായി ആട്, ബീഫ്, കോഴി, മുട്ട, അയക്കൂറ എന്നിവയാണ് ബിരിയാണിക്കായി ഉപയോഗിക്കുന്നത്. അപൂര്‍വമായി ആളുകള്‍ കുറഞ്ഞ വിശേഷ ദിവസങ്ങളില്‍ കൊഞ്ചനും, കല്ലുമ്മക്കായയും ഉയോഗിക്കുന്നു.മസാലയുടെ പേരില്‍ അറിയപ്പെടുന്ന ഒരു ഭക്ഷണം കൂടിയാണിത്. ഉദാഹരണമായി ആട് ബിരിയാണി, കോഴി ബിരിയാണി... എന്നിങ്ങനെ.ഇത് തയാറാക്കുന്നത് കാണാന്‍ തന്നെ കൗതുകമാണ്.
ചുവട് കട്ടിയുള്ള പാത്രത്തില്‍  പശുവിന്‍ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോള്‍ അതില്‍ നീളത്തില്‍ അരിഞ്ഞെടുത്ത ഉള്ളി ഇടണം.
ഇത് നിറം മാറുമ്പോള്‍ അതില്‍ ചതച്ചെടുത്ത വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക് എന്നിവ ചേര്‍ക്കുക.
നല്ല മണം വരുമ്പോള്‍ അതില്‍ വലുതായി മുറിച്ചെടുത്ത കോഴിഇറച്ചി ഇട്ട് ഇളക്കണം. ആവശ്യത്തിന് തൈര്, തക്കാളി,വെള്ളം,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി പാകപ്പെടുത്തണം.
പിന്നീട് പാത്രം മൂടി ചെറു തീയില്‍ വേവിക്കുക. കോഴിവെന്ത് വെള്ളം വറ്റിയാല്‍ മസാല റെഡി.
ഇനി നെയ്‌ച്ചോറ് തയാറാക്കണം.  തിളക്കുന്ന എണ്ണയില്‍ നീളത്തില്‍ അരിഞ്ഞെടുത്ത ഉള്ളി ഇട്ട് നിറം മാറി വരുമ്പോള്‍ അതില്‍ കഴുകി  വെള്ളം വാര്‍ന്നുവെച്ച ബിരിയാണി അരി ഇടണം.
അരി വേവാനുള്ള വെള്ളവും ഉപ്പുംചേര്‍ത്ത്  പാത്രം മൂടണം. വെള്ളം വറ്റുന്നതോടെ നെയ്‌ച്ചോറും തയാറാവും. രുചിയേറാന്‍ ഇതില്‍ കറാംപട്ട ഏലക്ക,ഗ്രാംപൂ എന്നിവ ചേര്‍ക്കാവുന്നതാണ്. ഇപ്പോള്‍ നേരിയ തോതില്‍ കാരറ്റും മുറിച്ചിടുന്നുന്നുണ്ട്. ഇനിയാണ് തലശ്ശേരിയുടെ ട്രേഡ്മാര്‍ക്കായ ദമ്മാക്കല്‍.

ബിരിയാണി ദമ്മാക്കല്‍
വെന്ത കോഴി മസാലയില്‍ കുറച്ച് ഗരം മസാലപ്പൊടി വിതറി അതില്‍ മൂന്നില്‍ ഒരു ഭാഗം ചോറിടുക. ചോറിന് മീതെ പനിനീരില്‍ കലക്കിയ  ബിരിയാണി കളര്‍ (ജിലേബി കളര്‍-പുളിയുള്ള ചെറുനാരങ്ങാ നീരിലോ പനിനീരിലോ കളര്‍ ലായനി തയാറാക്കാം)കുടഞ്ഞ് അതിന് മീതെ വെന്തെടുത്ത ഗരംമസാല പൊടി,അണ്ടിപ്പരിപ്പ്,മുന്തിരിങ്ങ(കിസ്മിസ്) എന്നിവയും ഇടണം. ബാക്കിയുള്ള ചോറും ഇതു പോലെ ഇട്ട് കനമുള്ള മൂടി കൊണ്ട് പാത്രം അടച്ച് മൂടിക്ക് മുകളില്‍ കുറച്ച് തീക്കനല്‍ ഇടണം. പിന്നീട് ചെറുതീയില്‍ പത്തു മിനിട്ട് വേവിക്കണം. മസാലയുടെ ആവിയേറ്റ് മണവും മാര്‍ദമുള്ള ബിരിയാണി റെഡി.
തലശ്ശേരിയില്‍ മാത്രമാണ് ഇത്തരത്തില്‍ ബിരിയാണി ദമ്മാക്കുന്നത്.പണ്ട് കാലത്ത്  കല്യാണ സദ്യക്കും മറ്റും ബിരിയാണി തയാറാക്കുമ്പോള്‍ ബിരിയാണി ദമ്മിടുന്ന സമയത്ത്  ആവി പുറത്തുപോകാതിരിക്കാന്‍ ചെമ്പിനും മൂടിക്കും ഇടയിലുള്ള വിടവ് മൈദമാവ്  പശരൂപത്തിലാക്കി അടക്കുകയാണ്പതിവ്. മൂടിയുടെ വിടവിലൂടെ   ആവി ഒരു തരത്തിലും പുറത്ത് പോകാതിരിക്കാനാണ് പണ്ടാരക്കാരുടെ നാട്ടുകാര്‍  ഈ സൂത്രപ്പണി ഒരുക്കുന്നത്. കല്യാണ വീടുകളില്‍ ദമ്മാക്കിയ ചെമ്പിന്റെ മൂടി തുറക്കുന്നതോടെ പന്തലിലാകെ ബിരിയാണിയുടെ മണം പരക്കും. ബിരിയാണിയുടെ മണം നോക്കി  അത് പാചകം ചെയ്ത ആളുകളുടെ പേര്  പറയുന്നവര്‍ തലശ്ശേരിയിലെ പഴയ തലമുറയിലുണ്ടെന്ന് പറയുമ്പോള്‍ ബിരിയാണിയും തലശ്ശേരിയും തമ്മിലുള്ള ബന്ധം എത്രമാത്രമാണെന്ന്  മനസിലാക്കാവുന്നതാണ്.
മറ്റ് ഭക്ഷണത്തെപോലെ ബിരിയാണിയും ചൂടോടെ കഴിക്കുന്നതാണ് ഏറെ ഉത്തമം. ഇതിന് മേമ്പൊടിയായി അച്ചാര്‍, ചമ്മന്തി,സലാഡ് എന്നിവയും ഉപയോഗിക്കാറുണ്ട്. പണ്ട്കാലത്ത് ബിരിയാണിക്കൊപ്പം അച്ചാറും   തൈരിന് പകരമായി കക്കിരിപ്പുളിയുമാണ് ഉപയോഗിക്കാറ്. കക്കിരി നേരിയ തോതില്‍ കൊത്തിയരിഞ്ഞ് ഉള്ളിയും മറ്റും ചേര്‍ത്തുണ്ടാക്കുന്നതാണ് കക്കിരിപ്പുളി. എന്നാല്‍ മില്‍മയും തൈരും ഇന്ന സര്‍വ സാധാരണമായതോടെ തൈരില്‍ ഉണ്ടാക്കുന്ന വെജിറ്റബിള്‍ സലാഡാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്. തേങ്ങാ ചമ്മന്തിയും ഇന്ന് വ്യാപകമാണ്. തേങ്ങയില്‍ പച്ചമുളകും വെള്ളുള്ളിയും മറ്റുമിട്ട് മിക്‌സിയിലിട്ട് പൊടിച്ചെടുത്താണ് വെള്ള തേങ്ങാചമ്മന്തി തയാറാക്കുന്നത്. ഇതില്‍  ചെറുനാരങ്ങാനീരോ വിനാഗിരിയോ ഒഴിച്ച് അത് പുളിയും രുചിയുമുള്ള ചെമ്മന്തിയായി രൂപപ്പെടുത്തിയെടുക്കാം.
ചില വിശേഷ അവസരങ്ങളില്‍ ബിരിയാണിയോടൊപ്പം അല്‍സയും(അലീസ) വിളമ്പുന്ന പതിവ് തലശ്ശേരിയിലുണ്ട്. പണ്ട് കാലത്ത് അല്‍സയില്ലാത്ത കല്യാണസദ്യ ഓര്‍ക്കാന്‍ പോലും വയ്യ. ഗോതമ്പും ആട്ടിന്‍ നെയ്യും ചേര്‍ത്ത് തയാറാക്കുന്ന അല്‍സ വലീയ സാണ്‍ പാത്രത്തിലാണ് വിളമ്പാറ്. പത്ത് പന്ത്രണ്ട് പേര്‍ ഒരുമിച്ചാണ് പാത്രങ്ങളില്‍ നിന്ന്അല്‍സ കഴിക്കുക. പണ്ടത്തെ രീതിയാണിത്. ഇന്ന് ടേബിള്‍ സിസ്റ്റവും ബുഫെയും വന്നതോടെ ചെറിയ പ്ലേറ്റുകളിലാണ് അല്‍സ വിളമ്പാറ്
പ്രധാനമായും മൂന്നുതരം ബിരിയാണിയാണ് തലശ്ശേരിയുടെ ട്രേഡ്മാര്‍ക്ക്. ഇതില്‍ പ്രസിദ്ധമാണ് കോഴി ബിരിയാണി.മുമ്പ് മട്ടന്‍ ബിരിയാണിയായിരുന്നു പ്രിയമെങ്കില്‍ ചിക്കന്‍ ബിരിയണിക്ക് തന്നെയാണ് ഇപ്പോള്‍ ഫസ്റ്റ് ചോയിസ്. പെരുന്നാളായാലും ഓണമായാലും തലശ്ശേരിക്കാര്‍ക്ക്  ബിരിയാണി തന്നെ പ്രിയം. പെട്ടെന്ന് വേവുന്ന ബ്രോയിലര്‍ കോഴികളാണ് ഇപ്പോള്‍ ബിരിയാണിക്കായി ഉപയോഗിക്കുന്നത്.
മട്ടന്‍ ബിരിയാണിയും രുചികരം തന്നെ കോഴിയിറച്ചിക്ക് പകരം ആട്ടിറച്ചി വലിയ കഷ്ണങ്ങളാക്കി മസാല ചേര്‍ത്ത് തയാറാക്കും. അയക്കൂറ ബിരിയാണിക്കും ഇവിടെ പ്രിയമേറേയാണ്. നല്ലമൂത്ത അയക്കൂറയാണ് ഇതിനായി ഉപയോഗിക്കുന്നത്. ചില വിശേഷ ദിവസങ്ങളില്‍ കൊഞ്ചന്‍ ബിരിയാണിയും കല്ലുമ്മക്കായ ബിരിയാണിയും  തലശ്ശേരിക്കാര്‍ തയാറാക്കാറുണ്ട്.
ബിരിയാണിക്ക് പ്രസിദ്ധമായ ഒരു ഹോട്ടലുണ്ടിവിടെ-പാരീസ്. മട്ടന്‍. ചിക്കന്‍ ബിരിയാണിവിടത്തെ പ്രത്യേകത. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഇവിടത്തെ ബിരിയാണി രുചിക്ക് മങ്ങലേറ്റിട്ടില്ല. 'ബിരിയാണി പാരീസില്‍ നിന്ന് തന്നെ'  എന്ന ചൊല്ലുതന്നെയുണ്ട്. തലശ്ശേരിയില്‍ ടൂറിസ്റ്റുകളായെത്തിയ വിദേശികള്‍ പോലും  പാരീസ് ബിരിയാണിയുടെ രുചിയെ പറ്റി വിവരിച്ചിട്ടുണ്ട്.
അല്‍സ ബിരിയാണിയോടൊപ്പം കഴിക്കുന്ന ഒരു കൂട്ടുഭക്ഷണ മാണെന്ന് പറഞ്ഞുവല്ലോ. ഇത് അധികവും  കല്യാണം, സല്‍ക്കാരം  എന്നീ അവസരങ്ങളിലാണ് ഉണ്ടാക്കാറ്.എന്നാല്‍ വിവാഹ സല്‍ക്കാരത്തിന് പ്രത്യേകിച്ചും കല്യാണം കഴിഞ്ഞെത്തിയ പുതിയാപ്പിളമാര്‍ക്ക് വിശേഷിച്ചും തലശ്ശേരിക്കാര്‍ നല്‍കുന്ന ഒരു പലഹാരമുണ്ട്; മുട്ടമാല.
മുട്ടയുടെ മഞ്ഞക്കരുവും വെള്ളക്കരുവും വേര്‍തിരിച്ചെടുത്ത്  മഞ്ഞക്കരു നേരിയ മാലപോലെയും വെള്ളക്കരു കട്ടയായും രൂപപ്പെടുത്തിയെടുക്കുന്നതാണ് മുട്ടമാല. നല്ല വൈദഗ്ധ്യമുള്ള സ്ത്രീകളാണ് ഇത് ഉണ്ടാക്കുന്നത്. ക്ഷമയും അധ്വാനവും മുട്ടമാല രൂപപ്പെടുത്തിയെടുക്കാന്‍ ആവശ്യമാണ്. നല്ല ശ്രദ്ധയില്ലെങ്കില്‍ മുട്ടമാല കരിഞ്ഞ് പോകും. കല്യാണം കഴിഞ്ഞ് ആദ്യമായി വരുന്ന പുതിയാപ്ലക്ക് മുട്ടമാല തയാറാക്കുമ്പോള്‍ കരിഞ്ഞുപോയാല്‍  ആ വിവാഹ ബന്ധം ഏറെ കാലം നിലനില്‍ക്കില്ലെന്ന വിശ്വാസവും തലശ്ശേരിക്കാര്‍ക്കുണ്ട്. അത്‌കൊണ്ട് മുട്ടമാല നിര്‍മിക്കുമ്പോള്‍ സ്ത്രീകള്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നതായി കേയി തറവാട്ടിലെ മുതിര്‍ന്ന അംഗമായ പാത്തൂട്ടി ഉമ്മ ഓര്‍ക്കുന്നു.മുട്ടമാലയും സാണ്‍ പാത്രങ്ങളിലിട്ട് 10മുതല്‍ 15വരെ ആളുകള്‍ ചേര്‍ന്നാണ് കഴിച്ചിരുന്നത്.
ബിരിയാണിയില്‍ മാത്രമൊതുങ്ങുന്നില്ല പണ്ഡാരക്കാരുടെ കൈപ്പുണ്യം. പലതരം പത്തിരികള്‍,ഉന്നക്കായ,കൈവീശല്‍, മുട്ടപ്പോള,പഞ്ചാരപ്പാറ്റ, പറങ്കി അപ്പം, പൊട്ടിയപ്പം,കുഴലപ്പം എന്നിങ്ങനെ പോകുന്ന അവയുടെ പട്ടിക. ഭക്ഷണ വൈവിധ്യങ്ങളുടെ രുചിപ്പെരുമക്കിടയിലും തലശ്ശേരിയെന്ന് കേള്‍ക്കുമ്പോള്‍ ബിരിയാണിയല്ലാതെ മറ്റൊന്നും മനസില്‍ വരില്ല.Tuesday, 12 June 2018

History ends in Eraniel...ഇരണിയലില്‍ ചരിത്രം അവസാനിക്കുന്നുCPF Vengad

Eraniel palace at Kanyakumari Tamil Nadu India,which is the first major palace of the Travancore dynasty in Kerala is today gasping for breath.
There is no clear evidence about the construction of the palace,but I think the construction took place more than 600 years ago.
Located on a campus 3.5 acres, the palace has three identified parts,such as Padippura, main palace and spring palace.
Today the ravage of time and vandals have reduced the palace to a skeleton. The roof tiles have been mercilessly raided. The teak and rose wood beems have been stolen.
Local people says that 45 different  types of wooden sculptures were plunded from the palace and shipped abroad.
Dear friends a pale shadow of its glorious past,the palace today evokes dismay and grief in the mind of heritage lovers...
സിപിഎഫ് വേങ്ങാട്

നൂറ്റാണ്ടുകള്‍ അമര്‍ത്തിച്ചവിട്ടിപ്പോയ ചരിത്രത്തിന്റെ രാജ വീഥികളില്‍ ഇപ്പോള്‍ കുളമ്പടികളുടെ ശബ്ദമില്ല. രാജ വിളംബരങ്ങളുടെ പ്രകമ്പനങ്ങളില്ല. ആളുകള്‍ തിങ്ങി നിറഞ്ഞ കൊട്ടാരവളപ്പില്‍ രാജാവോ റാണിയോ തോഴിമാരോ ഇല്ല. തകര്‍ന്നടിഞ്ഞ ഒരു കൊട്ടാരത്തിന്റെ അവശിഷ്ടള്‍മാത്രം...അതെ, നിലംപൊത്തിയ കൊട്ടാരക്കൂമ്പാരമാണ് ഇന്ന് ഇരണിയലിലുള്ളത്.
അപരിചിതരെ പോലും കണ്ണ് നിറക്കുന്ന ഒരു ചരിത്രസാക്ഷിയുടെ ദയനീയ കാഴ്ച വിവരണാതീതമാണ്. തിരുവിതാംകൂര്‍ രാജ വംശത്തിന്റെ ആദ്യത്തെ രാജധാനിയായ ഈ ചരിത്ര സ്മാരകം എല്ലും തോലുമായി കിടക്കുന്ന കാഴ്ച കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് നേരെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഇടിഞ്ഞു പൊളിഞ്ഞ ചുമരുകളും നിലംപൊത്തിയ മേര്‍ക്കൂരകളും കാണുന്ന ആരും അറിയാതെ നിലവിളിച്ചുപോകും....'തിരുവിതാംകൂര്‍ വാണ പൊന്നു തമ്പുരാക്കന്‍മാരെ നിങ്ങളിത് കാണുന്നില്ലയോ' എന്ന്. കാരണം സ്ഥിതി അത്രമാത്രം ദയനീയവും വേദനാജനകവുമാണ്.
ചരിത്രത്തിന്റെ ഗതിവിഗതികള്‍ മാറ്റി മറിച്ച പല സംഭവങ്ങള്‍ക്കും മൂകസാക്ഷിയായ ഒരു കൊട്ടാരത്തിന്റെ അവസ്ഥക്ക് കാരണം തമിഴ്‌നാട് സര്‍ക്കാറാണ്. കാരണം സംസ്ഥാന രൂപികരണത്തോടെ കന്യാകുമാരി ജില്ലയിലായി ഇരണിയല്‍. അതോടെ കൊട്ടാരത്തിന്റെ പതനവും ആരംഭിച്ചു.
ഇരണിയല്‍ കൊട്ടാരം ഇനി എത്രനാള്‍ എന്ന ചോദ്യമുയരുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് തമിഴ്‌നാട് സര്‍ക്കാര്‍ അനുവര്‍ത്തിച്ച് വരുന്ന അവഗണനാ മനോഭാവമാണ് കൊട്ടാരം നമ്മോട് പറയുന്നത്. തകര്‍ന്ന് കിടക്കുന്ന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ നമ്മളെ അതിന്റെ ഗതകാല ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.
ഉച്ചവെയിലിന്റെ തീഷ്ണത കുറഞ്ഞ് വരുന്ന ഒരു വ്യാഴാഴ്ച ദിവസമാണ് ഇരണിയല്‍ തേടിപ്പോയത്. ഒരു കാലത്ത് കുതിര വണ്ടികളും ആനയും അമ്പാരിയും നിറഞ്ഞ് നിന്ന ഇരണിയല്‍ ഇന്ന് ഒരു സാധാരണ നഗരമാണ്. ഒരു കൊട്ടാരം അവിടെ ഉണ്ടായിരുന്നുവെന്നോ ഒരു രാജവംശത്തിന്റെ തലസ്ഥാനമാണിതെന്നോ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഏറെ പ്രയാസം.
ഇരണിയല്‍ ജംഗ്ഷനില്‍ നിന്ന് ഏതാണ്ട് മൂന്നുകിലോമീറ്റര്‍ അകലെയാണ് തിരുവിതാംകൂറിന്റെ ഈ രാജധാനി. തമിഴ്‌നാട് സര്‍ക്കാര്‍ കൊട്ടാരത്തിന് മുന്നിലായി സ്ഥാപിച്ച തമിഴില്‍ ഏഴുതിയിരിക്കുന്ന ബോര്‍ഡ്  മുന്‍ വശത്തെ ഗേറ്റിന് മുന്നിലായി തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം. മുന്നിലും പിന്നുലുമുള്ള ഗേറ്റുകള്‍ ഇപ്പോള്‍ പുട്ടിയിട്ട നിലയിലാണ്. പിന്‍ ഭാഗത്തെ മതിലിന് ഉയരം കുറവായതിനാല്‍ കൊട്ടാര വളപ്പിലേക്ക് ചാടിക്കടക്കാനായി. വല്ലപ്പോഴുമെത്തുന്ന ചരിത്രാന്വേഷകരോട് തന്റെ കഴിഞ്ഞ കാല കഥകള്‍ അയവിറക്കുകയാണ് തിരുവിതാംകൂറിന്റെ ഈ രാജധാനി.

അല്‍പ്പം ചരിത്രം
ഏതാണ്ട് 500 വര്‍ഷം മുമ്പാണ് ഇരണിയല്‍ കൊട്ടാരത്തിന്റെ നിര്‍മാണമെന്ന് വിശ്വസിച്ച് പോരുന്നു. തെക്കെ തേവന്‍ചേരിയില്‍ കോയിക്കല്‍ എന്നായിരുന്നത്രെ കൊട്ടാരത്തിന്റെ ആദ്യ നാമം. 1601ല്‍ പത്മനാഭപുരം കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാകുന്നതുവരെ ഇരണിയല്‍ കൊട്ടാരമായിരുന്നു വേണാടിന്റെ ഭരണ തലസ്ഥാനം. 1629ല്‍ രവിവര്‍മ കുലശേഖര രാജാവാണ് ഇവിടെനിന്ന് പത്മനാഭപുരത്തേക്ക് തലസ്ഥാനം മാറ്റിയത്
മൂന്നര ഏക്കറില്‍ മൂന്ന് ഭാഗങ്ങളായി നാലുകെട്ട് രൂപത്തില്‍ നിര്‍മ്മിച്ച കൊട്ടാരമാണ് ഇരണിയല്‍. പടിപ്പുര, പ്രധാന കൊട്ടാരം, (കുതിര മാളിക)വസന്തമാളിക(സ്പ്രിംഗ് പവലിയന്‍) എന്നിവയാണിവ. കൊട്ടാരത്തിലെ കുതിരമാളികയുടെ വാസ്തുവിദ്യയെക്കുറിച്ചും ചുമര്‍ചിത്രങ്ങളെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ പുരാവസ്ഥുരേഖകള്‍ പരിശോധിച്ചാല്‍ കാണാം. വേനല്‍ചൂടിനെയും മണ്‍സൂണ്‍ മഴയെയും പ്രതിരോധിക്കാന്‍ കഴിയുന്ന വിധത്തിലാണ് വാസ്തുശാസ്ത്ര പ്രകാരം കൊട്ടാരത്തിന്റെ നാലുകെട്ട് പണിതിരിക്കുന്നത്. പ്രധാനമായും മണ്‍കട്ടയും ലൈം പല്‍സ്റ്ററും ഉപയോഗിച്ചാണ് കൊട്ടാരച്ചുമരുകളുടെ നിര്‍മാണം. മേല്‍ക്കൂരകളും വാതിലുകളും വീട്ടിത്തടികളിലാണ് പണിതിരിക്കുന്നത്.
ചേരമാന്‍ പെരുമാള്‍ കേരളം വിട്ടുപോയത് ഈ കൊട്ടാരത്തില്‍ നിന്നാണെന്നും ഇവിടെ ഉറങ്ങിയ പെരുമാളെ നേരം വെളുത്തപ്പോള്‍ കണ്ടില്ലെന്നുമുള്ള ഐതിഹ്യവും പഴമക്കാര്‍ പറയുന്നുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന കരിങ്കല്ലില്‍ തീര്‍ത്ത ഒറ്റക്കല്‍ കിടക്ക ഇവിടെ ഇപ്പോഴും കാണാം. കട്ടിലിന്റെ വശങ്ങളിലായി കല്ലില്‍കൊത്തിയ ചിത്രപ്പണികളുണ്ട്. കട്ടിലിന്റെ മേല്‍ക്കൂരയിലും മനോഹരമായ ചിത്രപ്പണികളും പെയിംഗുകളും ഉണ്ടായിരുന്നു.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സ്ഥാനാരോഹണത്തിന് മുമ്പ് ഇവിടെയെത്തി വസന്തമണ്ഡപത്തില്‍ ഉടവാള്‍വെച്ച് നമസ്‌കരിക്കുന്ന പതിവുണ്ടായിരുന്നു. ആദ്യം ആയ് രാജ്യത്തിന്റെയും പിന്നീട് വേണാടിന്റെയും ഭാഗമായിരുന്ന ഇരണിയല്‍ പാണ്ഡ്യ ചോള വിജയനഗര രാജാക്കന്മാരാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോഴത്തെ അവസ്ഥ
പേടിപ്പെടുത്തുന്ന പൊന്തക്കാടുകള്‍ക്ക് നടുവിലെ തകര്‍ന്നൊരു നാലുകെട്ടാണ് ഇന്ന് ഇരണിയല്‍ കൊട്ടാരം. പൊളിഞ്ഞു വീണെങ്കിലും പോയകാലത്തിന്റെ പ്രൗഢിയുടെ ശവക്കല്ലറയായി അകത്തളത്തിന്റെയും വസന്തമണ്ഡത്തിന്റെയുമെല്ലാം അവശിഷ്ടങ്ങള്‍ ഇന്നും കാണാം.
മുഖ മണ്ഡപം തകര്‍ന്ന് നിലം പൊത്തിയിരിക്കുന്നു. തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ മരഉരുപ്പടികള്‍ വിവിധ സ്ഥളങ്ങളിലായി കൂട്ടിക്കിടക്കുന്നു. പ്രധാന കൊട്ടാരത്തിലേക്ക് കടന്നാല്‍ ദയനീയമായ കാഴ്ച മനസ് നിയന്ത്രിച്ച് കാണുകയല്ലാതെ മറ്റ് പോം വഴികളില്ല. തകര്‍ന്ന് വീണ ചുമരുകളും ചിത്രപ്പണികള്‍ ആലേഖനം ചെയ്ത വലിയ തൂണുകളും അനാഥമായി കിടക്കുന്നു.
നടുമുറ്റത്ത് അവശിഷ്ടങ്ങളുടെ കൂമ്പാരം ഇവിടെ വലിയ കാട്ടുമരങ്ങള്‍ വളര്‍ന്നു പൊന്തിയിരിക്കുന്നു. ഇഴ ജീവികളുടെ വിഹാര കേന്ദ്രവുമാണിവിടം.
വലിയ കരിങ്കല്‍ ഭിത്തികളില്‍ കൊത്തിയിരിക്കുന്ന ചിത്രപ്പണികള്‍ ജീര്‍ണതകള്‍ക്കിടയിലും ഏറെ മനോഹരമായി തോന്നി. നടുമുറ്റത്തിന് ഇരു വശത്തുമുള്ള മുറികളാവട്ടെ മഴയും വെയിലുമേറ്റ് ജീര്‍ണിച്ചിരിക്കുകയാണ്. ഇതിന്റെ മച്ചുകള്‍ ദ്രവിച്ച് മുകള്‍ ഭാഗത്തെ മുറികള്‍ കാണാനാവും. വലിയ കിടപ്പുമുറിയും അടുക്കളയും കാലപ്പഴക്കത്താല്‍ ഏതെന്ന് തിരിച്ചറിയാനാവില്ല.
തേക്ക് തടിയില്‍ തീര്‍ത്ത മച്ചുകള്‍ ചിതലരിച്ചും ദ്രവിച്ചും  ഒടിഞ്ഞു തൂങ്ങിയിരിക്കുന്നത് കാണാം. ഒഴിഞ്ഞ മദ്യ ബോട്ടിലുകളും പാന്‍പരാഗ് പോലുള്ള ലഹരി വസ്തുക്കളും ഇവിടെ യഥേഷ്ടം. ഇതിന്റെ വശത്തായി മുകളിലേക്ക് കയറി ചെല്ലാനുള്ള കോണിപ്പടിയുണ്ട്. കാലപ്പഴക്കത്താല്‍ ദ്രവിച്ച ചവിട്ടു പടികള്‍ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. പിരിവള സമ്പ്രദായത്തില്‍ നിര്‍ച്ചിരിക്കുന്ന മേല്‍ക്കൂരയുടെ കഴുക്കോലുകള്‍ ഇളികിയിരിക്കുന്നു. കാലത്തെ അതിജീവിക്കാന്‍ കഴിവുള്ള മൂത്ത തേക്കിന്‍ തടികളായത് കൊണ്ട് മാത്രമാണ്  അവ ഇപ്പോഴും നില നിന്ന് പോരുന്നത്.
ഇനി ഇവിടെ നിന്നും വസന്തമാളികയിലേക്ക് പോകാം. രാജാവ് പള്ളിയുറക്കം നടത്തിയിരുന്ന മാളികയാണിത്. ഇതിലേക്ക് പോകാന്‍ കരിങ്കള്‍ പാളികള്‍ പാകിയ വഴികളുണ്ട്. കൊട്ടാരത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ മാളിക കലാവൈഭവം വിളിച്ചോതുന്നവയാണ്. അതിമനോഹരമാണ് വന്തമാളിക. വെയിലും മഴയും ഏല്‍ക്കാത്ത രീതിയില്‍ മുകളില്‍ നിന്ന ചെരിച്ച് താഴ്ത്തിയ ഈ മണ്ഡപം വളരെ മനോഹരമാണ്. കൊത്തു പണികളാലും വര്‍ണങ്ങളാലും അലങ്കരിച്ച ഈ പള്ളിയറയുടെ ഇപ്പോഴത്തെ അവസ്ത കണ്ടാല്‍ ഏതൊരാളുടെയും കണ്ണ് നിറയും.
തകര്‍ന്ന് വീണ മര ഉരുപ്പടിയും മേല്‍ക്കൂരകളുമാണ് ഇന്ന് വസന്ത മണ്ഡപത്തിനുള്ളത്. തറയില്‍ നിന്നും  കരിങ്കല്‍ പാളികളാല്‍ ഉയര്‍ത്തിക്കെട്ടിയ ഈ മണ്ഡപത്തിന്റെ നിര്‍മാണ വൈഭവം അതിശയിപ്പിക്കുന്നതാണ്. മണ്ഡപത്തിന്റെ മധ്യ ഭാഗത്തായാണ് ചരിത്ര പ്രസിദ്ധമായ കരിങ്കല്‍ കട്ടിലുള്ളത്. വലിയ കരിങ്കള്‍ പാളിയിലാണ് ഇത് കൊത്തിയെടുത്തത്. ഇതിന്റെ വശങ്ങളിലും തറയിലും കൊത്തുവേലകള്‍കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.  കഠിനമായ വേനലിലും  തണുപ്പനുഭവപ്പെടുന്ന ഈ കരിങ്കല്‍ കട്ടില്‍ ആരെയും വിസ്മയിപ്പിക്കും. ഒരു കാലത്ത് രാജാവ് പള്ളിയുറക്കം നടത്തിയിരുന്ന ഈ  മണ്ഡപത്തില്‍ ഇപ്പോഴും ആരൊക്കെയോ പള്ളിയുറക്കം നടത്തുന്നുണ്ടെന്ന് കാര്യത്തില്‍ സംശയമില്ല. ഒഴിഞ്ഞ മദ്യക്കുപ്പികളും ഗര്‍ഭ നിരോധന ഉറകളും  ഇവിടെ യഥേഷ്ടം. തറയിലുറപ്പിച്ച ഈ കട്ടില്‍ ഇളക്കിയെടുത്ത് കൊണ്ട് പോകാന്‍ കഴിയാനാവാത്തതിനാലാണ് ഇപ്പോഴും ഇവിടെ അനാഥമായി കിടക്കുന്നത്. നിര്‍മാണത്തിലെ അപൂര്‍വ്വതയും ആകൃതിയും  ചരിത്ര പ്രാധാന്യവും കൊണ്ട് കേള്‍വി കേട്ട വസന്ത മണ്ഡപം ഇനി കേള്‍വിയില്‍ തെളിയുന്ന ചിത്രമായേക്കും.
ഇനി ഇവിടെ നിന്നിറങ്ങി കൊട്ടാരത്തിന്റെ പിന്നിലൂടെ നടന്നാല്‍ കരളലിയുന്ന കാഴ്്ചകളാണ് കാണാനാവുക. ദ്രവിച്ച് അസ്ഥി പഞ്ചരമായി കിടക്കുന്ന  മേല്‍ക്കൂരയും കഴുക്കോലുകളും ചുമരുകളും  ഇനി എത്രനാള്‍ എന്ന ചോദ്യം മാത്രമാണ് അവശേഷിപ്പിക്കുന്നത്. കൊട്ടാര ചുമരുകളില്‍ ചില സ്ഥലങ്ങളില്‍ വലിയ ദ്വാരങ്ങള്‍ കാണാം. തമിഴ്‌നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണായി ഈ കൊട്ടാരം ഉപയോഗപ്പെടുത്തിയിരുന്ന കാലത്ത് രാത്രികാലങ്ങളില്‍ അരി മോഷ്ടിക്കാനെത്തിയവരാണ് ഈ തുരങ്കം നിര്‍മിച്ചതെന്നാണ് പരിസരവാസികള്‍ പറയുന്നത്. മാത്രമല്ല  കൊട്ടാരത്തിലെ അപൂര്‍മായ പല മര ഉരുപ്പടികളും തടിയിലും സ്ഫടികത്തിലും നിര്‍മ്മിച്ച അപൂര്‍വ കരകൗശല വസ്തുക്കളും കപ്പലേറി വിദേശത്തെത്തിയെന്നും പരിസരവാസികള്‍ പറയുന്നു.
തേക്ക് തടിയില്‍ തീര്‍ത്ത കൊട്ടാരത്തിലെ പല മര ഉരുപ്പടികളും സമീപ വാസികളില്‍ ചിലര്‍ വീട്ടാവശ്യത്തിനായി ഉപയോഗിച്ചു. അനാഥമായി കിടക്കുന്ന മര ഉരുപ്പടികള്‍ ഇപ്പോഴും  രാത്രികാലങ്ങളില്‍ മോഷ്ടിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നത്തിവരുന്നു. കൊട്ടാര വളപ്പില്‍ ഇപ്പോള്‍ ഒരു വോളിബോള്‍ കോര്‍ട്ടുണ്ട്. ഈ ലേഖകന്‍ ഇരണിയല്‍ കൊട്ടാരം സന്ദര്‍ശിക്കുമ്പോള്‍ (2642018) ഒരു സംഘം  യുവാക്കള്‍ കൊട്ടാര വളപ്പില്‍ നിന്ന് വോളിബോള്‍ കളിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. ഇത് ഒരു പഴയ കൊട്ടാരമാണെന്ന കാര്യമേ അവര്‍ക്കറിയു. തമിഴ് കലര്‍ന്ന മലയാള ഭാഷയിലുള്ള അവരുടെ സംസാരത്തില്‍ നിന്ന് തന്നെ കേരളത്തിന്റെ ചരിത്ര സ്മാരകങ്ങളോടുള്ള അവഗണന വ്യക്തമായപ്പോള്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് കടന്നില്ല.
ഇരണിയല്‍ കൊട്ടാരത്തിന്റെ ബാക്കിയായ അവശിഷ്ടങ്ങളും ഇനി എത്രനാള്‍ എന്ന ചോദ്യം മാത്രമാണ് ഈ കൊട്ടാരം കണ്ടു മടങ്ങുന്നവരുടെ മനസിലുണ്ടാവുകയുള്ളു. അതുകൊണ്ട് തന്നെ തിരുവിതാംകൂറിന്റെ ആദ്യകാല രാജഭവനമായ ഈ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത് അവ പഴയ രൂപത്തില്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ഇതിനായി നമ്മുടെ ഭരണാധികാരികള്‍ വേണ്ട നടപടിയെടുക്കേണ്ടിയിരിക്കുന്നു. വെറുമൊരു കൊട്ടാരമല്ല ഒരു നാടിന്റെ ചരിത്രമാണ് ചിതലരിച്ചു പൊളിഞ്ഞുവീണിരിക്കുന്നത്. വരും തലമുറക്ക് പാഠമാകേണ്ട ചരിത്രശേഷിപ്പുകളാണ് കാടുമൂടിക്കിടക്കുന്നതെന്ന കാര്യവും നാം മറന്നു പോകരുത്.

Tuesday, 13 March 2018

Day Zero or Water Emergency

CPF Vengad

Everything on Earth requires water to sustain itself. But abusing water means that we are lessening its ability to provide us with this basic necessity. Water is a limited resource and while Earth is a self-contained ecosystem, meaning Earth always has, and will always have, the same amount of water, the population growth puts a strain on water supplies and clean water is reduced by the pollution and contamination we create.
Cape Town One of the World famous city in South Africa may be the first global city to ‘run out of water’. 'Day Zero', when the city will transition from the current preservation measures (49 liters/day) to disaster restrictions, will begin when dam levels hit 13.5 per cent of capacity. The business district and 'informal settlements' – shacks with no running water or sanitation – are exempt; people in other areas will collect their daily water allocation of 25 liters in plastic containers from taps at specified locations.
Amid a drought, the city had set a 49 liters daily limit and had told citizens 'Day Zero' was approaching when people would have to queue at standpipes. But water saving efforts in the South African city has seen the day pushed back from April to 27 August.
It is a great warning to our Gods own country.  For a state that is better known as the 'Land of 44 Rivers' and one whose entire western boundary is made up of pristine shorelines, the biggest issue being faced in Kerala is that of a lack of water, not just any water, but potable water. Water scarcity is turning out to be a major cause for concern with Kerala being declared a drought state in the year 2016. It is the worst drought to have hit the state in 115 years. If the forecast of the State Meteorological Department is mapped together with the reports coming from the groundwater authorities, Kerala is on the verge of a crisis of mammoth proportions.
So take care about water... otherwise Gods own country will also going face 'Day Zero' for the coming days.


ഡേ സീറോ അഥവാ ജല അടിയന്തരാവസ്ഥ

സിപിഎഫ് വേങ്ങാട്


ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ മുല്യമുള്ള വസ്തുവാണ് വെള്ളം. ഭൂമിയില്‍ യഥേഷ്ടമുണ്ടായിരുന്ന ഈ ദ്രാവകത്തിന്റെ ലഭ്യത ഇന്ന് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു. വെള്ളം കുറഞ്ഞാലും കൂടിയാലും ലോകത്തിന് ദോഷം തന്നെ. ഒരുകാലത്ത് കടുത്ത വേനലില്‍ പോലും അടിത്തട്ട് കാണാതിരുന്ന കേരളത്തിലെ പുഴകള്‍ ഇന്ന് വേനലിന്റെ തുടക്കത്തില്‍ തന്നെ വറ്റിവരളുന്ന കാഴ്ചയാണ്. നഗരങ്ങളില്‍ ശുദ്ധജലക്ഷാമം പ്രധാന പ്രശ്‌നം തന്നെ. വേനല്‍ ശക്തമാകുന്നതോടെ ഹോട്ടലുകളും ജ്യൂസ് കടകളും അടച്ചിടുന്ന പതിവ് രീതി കേരളത്തില്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് വര്‍ഷാവര്‍ഷം രൂക്ഷമാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നാല്‍പ്പതിലേറെ നദികളുള്ള കേരളത്തിലെ സ്ഥിതിയാണിത്.
രാജ്യത്തിന്റെ കാര്യമെടുക്കുമ്പോള്‍ ഇത് ഏറെ ഭയാനകമാണ്. അതി കഠിനമായ ചൂടും സൂര്യ താപവും രാജ്യത്ത് അസഹനീയമായി മാറി. വെള്ളമുള്ള സ്ഥലം തേടി ജനങ്ങള്‍ താമസം മാറുന്ന രീതി രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ സ്ഥിതി ഇതിലും ദയനീയമാണ്. പൊതുവെ ജല ദൗര്‍ലഭ്യം നേരിടുന്ന ആഫ്രിക്കന്‍ വന്‍കരയാണ് കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത ഏറെ അനുഭവിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ പ്രധാന നഗരമായ കൈപ് ടൗണ്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ ഡേ സീറോ എന്ന രീതി അലംഭിച്ചു കഴിഞ്ഞു. കാരണം ഇത്തരം കഠിനമായ നിയമങ്ങള്‍ക്ക് മാത്രമെ കുടിവെള്ളം പാഴാക്കുക പോലുള്ള ഭീകരമായ അവസ്ഥയെ മറി കടക്കാനാവുവെന്നാണ് ചുണ്ടിക്കാട്ടപ്പെടുന്നത്. 
ഇവിടെ ഒരു കുപ്പി വെള്ളം കിട്ടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായി ആഫ്രിക്കന്‍ ജനങ്ങള്‍ മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതീയ നീക്കം. ഡേ സീറോ ഒഴിവാക്കാന്‍ വിദേശ രാജ്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയും അതിന് സജ്ജമാകേണ്ടിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നുവേണം കരുതാന്‍. 

കേപ് ടൗണ്‍ നല്‍കുന്ന പാഠം

മാനവരാശി ഇന്നോളം നേരിട്ടിട്ടില്ലാത്ത ഒരു വന്‍ദുരന്തമാണ് ഡേ സീറോ. വരുന്ന ഓഗസ്റ്റ് മാസത്തോടെ ലോകത്തെ ഒരു പ്രധാനനഗരം ഈ ദുരന്തം ഏറ്റുവാങ്ങും. ജലസ്രോതസുകളെല്ലാം പൂര്‍ണമായും വറ്റിവരണ്ട് തൊണ്ടനനക്കാന്‍ വെള്ളംകിട്ടാതെ മനുഷ്യര്‍ പലായനം ചെയ്യുന്ന ദിനം. ജീവജലമില്ലാതെ സസ്യങ്ങള്‍ കരിഞ്ഞുണങ്ങുകയും, മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങുകയും ചെയ്യുന്ന അവസ്ഥ. കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകുന്ന ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ്ടൗണാണ് ഒരുപക്ഷെ നാളെ ലോകത്തെമുഴുവന്‍ ബാധിച്ചേക്കാവുന്ന വന്‍ദുരന്തത്തിന്റെ വ്യാപ്തി ഇന്നേ കാട്ടിത്തരുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും ഒരു പരിഹാരമാര്‍ഗവും ഇനി ഫലംകാണില്ലെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ ഭരണകൂടം.
കേപ് ടൗണില്‍ 49 ലിറ്ററാണ് ദിവസം ഒരാള്‍ക്ക് അനുവദിച്ചിരിക്കുന്ന ജലത്തിന്റെ അളവ്. ഒരോ ദിവസവും വീട്ടിലെത്തിക്കുന്ന 49 ലിറ്റര്‍ വെള്ളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കും. മിച്ചം വരുന്നത് മാത്രം മറ്റ് ആവശ്യങ്ങള്‍ക്കും. ഷവറിനു താഴെ കുളിക്കാന്‍ ഒരാള്‍ എടുക്കുന്ന പരമാവധിസമയം 90 സെക്കന്റാണ്. കഴുകാതെയും വ!ൃത്തിയാക്കാതെയും സൂക്ഷിക്കുന്ന തലമുടി ജലസംരക്ഷണം എന്ന സാമൂഹിക ഉത്തരവാദിത്വ ബോധമാണ് ലോകത്തിന് കാട്ടിക്കൊടുക്കുന്നത്. 
അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നും പുറംതള്ളുന്ന മലിനംജലം ശുദ്ധീകരിച്ചാണ് ശുചിമുറികളില്‍ ഉപയോഗിക്കുന്നത്. 49 ലിറ്റര്‍ വെള്ളമെന്നതും ഏതാനും നാളുകള്‍ക്കപ്പുറം സ്വപ്‌നംമാത്രമായി മാറുമെന്ന് കേപ്ടൗണ്‍ തിരിച്ചറിഞ്ഞിറിക്കുന്നു. ചരിത്രത്തിലെ ആദ്യത്തെ 'ഡേ സീറോ'യെ ഭയത്തോടെ കാത്തിരിക്കുകയാണ് 40 ലക്ഷത്തിലേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മഹാനഗരം.
അടുത്തകാലത്തൊന്നും കേപ് ടൗണ്‍ പേരിനു പോലും മഴ പ്രതീക്ഷിക്കുന്നില്ല. ജലസംഭരണികള്‍ വറ്റിവരളുന്നതോടെ ജലസേചന വകുപ്പ് ജലവിതരണം നിര്‍ത്തും. പൊതുപൈപ്പുകള്‍ അടക്കും. ആശുപത്രി, സ്‌കൂളുകള്‍ തുടങ്ങി അവശ്യ മേഖലകളില്‍ മാത്രമായിരിക്കും ജലവിതരണം. 
ഡേ സീറോയെ ജലഅടിയന്തരാവസ്ഥ എന്നും വിളിക്കാം. കേപ്ടൗണില്‍ ഇത് ജലയുദ്ധത്തിന് കാരണമായേക്കും. കുടിവെള്ളം കിട്ടാതെ പരക്കംപായുന്ന ജനങ്ങള്‍ കലാപമുണ്ടാക്കുമെന്ന് ഭരണകൂടം മുന്‍കൂട്ടികാണുന്നു. 
ആഗോളതാപനവും തിരിച്ചടിയായി. പക്ഷേ ഈ സമയത്തൊന്നും വെളളത്തിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല. ആളുകള്‍ ജലം പാഴാക്കികൊണ്ടേയിരുന്നു.സസ്യങ്ങളാണ് വരള്‍ച്ചയെ ആദ്യം നേരിട്ടത് .വന്‍മരങ്ങളടക്കം പൂര്‍ണമായി കരിഞ്ഞുണങ്ങി. ജനങ്ങള്‍ കൃഷി ഏറെക്കുറെ ഉപേക്ഷിച്ചു. വളര്‍ത്തു മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തു. പതിയെ മനുഷ്യനേയും ബാധിച്ചു തുടങ്ങി.
കേപ് ടൗണ്‍ മാത്രമല്ല ബംഗളൂരുവടക്കംലോകത്തെ 11 മഹാനഗരങ്ങളാണ് വന്‍ ജലക്ഷാമം നേരിടാന്‍ പോകുന്നത്. 2030തോടെ ലോകത്തിന കുടിക്കാന്‍ വേണ്ട ശുദ്ധജലത്തിന്റെ 40 ശതമാനം മാത്രമായിരിക്കും ലഭിക്കുകയെന്ന് കണക്കുകള്‍ പറയുന്നു. ജലസംരക്ഷണവും വനവല്‍ക്കരണവും ജനസംഖ്യാ നിയന്ത്രണവും മാത്രമാണ് പരിഹാരമാര്‍ഗങ്ങള്‍. ഇതിനാവുന്നില്ലെങ്കില്‍ വെള്ളം കിട്ടാതെ തൊണ്ട കീറി മരിക്കുന്ന നാളുകളാവും വരുംതലമുറയെ കാത്തിരിക്കുന്നതെന്ന് കേപ്ടൗണ്‍ മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തെയും ഡേ സീറോ തുറിച്ചു നോക്കുന്നു. കാരണം മറ്റൊന്നുമല്ല നാല്‍പ്പതിലേറെ നദികളുള്ള സംസ്ഥാനത്ത് ഇപ്പോള്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. കഠിനമായ ചൂടും കെട്ടുകേള്‍വി മാത്രമായിരുന്ന സൂര്യാഘാതവും കേരളത്തില്‍ പരിചിതമായി കഴിഞ്ഞു. ചുരുക്കത്തില്‍ കേരളവും ഡേ സീറോയെ കാത്തരിക്കേണ്ടിയിരിക്കുന്നു.
ഇനി ഒരു ലോക മഹായുദ്ധമുണ്ടെങ്കില്‍ അത് കുടിവെള്ളത്തിനായിരിക്കുമെന്ന ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പും ഈ സന്ദര്‍ഭത്തില്‍ കൂട്ടിവായിക്കേണ്ടതാണ്.