Tuesday 25 June 2019

Nilambur kovilakam - നിലമ്പൂര്‍ കോവിലകം


Nilambur kovilakam

CPF Vengad



Nilambur kovilakam is the popular palace of Nilambur kingdom in Malappuram district, Kerala, India. The kovilakam is situated at the banks of Chaliyar river, it is the fourth largest river in Kerala. Nilambur kingdom was ruled by samantha kshathriyas. The family acted mostly as the local princely rulers, taking care of the land and collecting the food tax offerings for the Samoothiripad. There are many things preserved in the 300 year old palace which belongs to the dynasty of Niilambur and the remaining evidences of some peoples lived here.





നിലമ്പൂര്‍ കോവിലകം

സിപിഎഫ് വേങ്ങാട്‌


ചാലിയാര്‍ സുന്ദരിയാണ്... ഇരു കരകളെയും ആര്‍ദ്രമാക്കിയൊഴുകുന്ന ഈ നദിയുടെ ഓരം പറ്റി നിലകൊള്ളുന്ന നിലമ്പൂര്‍ കോവിലകത്തിനും ആ ഒരു ശാലീനത ദര്‍ശിക്കാനാവും. സ്ത്രീകളുടെ താലികെട്ട് മാത്രം നടക്കുന്ന കല്യാണ മണ്ഡപവും അവരുടെ വിശ്രമത്തിനും മറ്റുമായി പണിത തെക്കേകെട്ടും ഒരുപക്ഷെ ആ ഒരു സ്വഭാവം ഉള്‍ക്കൊണ്ടതിനാലാവാം. ഏതായാലും സുന്ദരിയായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട് പുതിയ കോവിലകം.
പുലര്‍ച്ചെ 5.30നുള്ള ഗരുവായൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിനാണ് ഞാന്‍ വേങ്ങാട് നിന്നും നിലമ്പൂര്‍ കോവിലകം കാണാനായി മലപ്പൂറത്തേക്ക് പോയത്. പുലര്‍ച്ചെ പെയ്ത കനത്ത മഴ എന്റെ യാത്രക്ക് തടസ്സമായില്ല. എങ്കിലും ബസ് യാത്ര എന്നിലേല്‍പ്പിത്ത ക്ഷീണം വലുതായിരുന്നു. 11.30 ഓടെ നിലമ്പൂരിലെത്തി. ബസ്സ്റ്റാന്റില്‍ നിന്നും ഓട്ടോ പിടിച്ച് കോവിലകത്തെത്തുമ്പോള്‍ അധ്യാപകനും രാജകുടുംബത്തിലെ പുതിയ തലമുറിയില്‍ പെട്ടയാളുമായ രാജേന്ദ്ര വര്‍മ്മ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള തച്ചറക്കാവില്‍ സ്ഥിതിചെയ്യുന്ന കോവിലകമാണ് നിലമ്പൂര്‍ കോവിലകം. ഇംഗ്ലണ്ടില്‍ എലിസബത്ത് രാഞ്ജി തെംസ് നദീതീരത്ത് പണി കഴിപ്പിച്ച ബെക്കിംഗ്ഹാം കൊട്ടാരത്തെ പോലെ മനോഹരമായ ചാലിയാര്‍ പുഴയുടെ തീരത്താണ് ഈ കോവിലകം നിര്‍മ്മിച്ചത്. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തരാജാക്കന്മാരായിരുന്നു നിലമ്പൂര്‍ കോവിലകം വാണിരുന്നത്.  ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുടമകളായിരുന്നു ഇവർ.
5000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഈ കോവിലകം കേരള, ബ്രീട്ടീഷ് വാസ്തു ശാസ്ത്രത്തിന്റെ തിരുശേഷിപ്പുകളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ കോവിലകത്തെ പുതിയ തലമുറ ഒരു പോറല്‍ പോലുമേല്‍ക്കാതെ ഈ പൈതൃക സമ്പത്ത് കാത്തുസൂക്ഷിക്കുന്നു.


300 വര്‍ഷം പഴക്കമുള്ള കോവിലകത്ത് ഒറ്റത്തടിയില്‍ തീര്‍ത്ത നീളന്‍ തൂണുകളും, മച്ചുകളും, ഫര്‍ണിച്ചറുകളും കാണാം. സര്‍വാണി സദ്യക്ക് ഉപയോഗിച്ച കറിത്തോണിപോലും കോവിലകത്തിന്റെ പ്രൗഢമായ ഫര്‍ണിച്ചര്‍ ശേഖരത്തിലുണ്ട്. 16 കെട്ടായിരുന്ന കോവിലകം ഇന്ന് 12 കെട്ടാണ്. 1953ല്‍ ഭാഗം വെപ്പ് കഴിഞ്ഞ് കൈമാറിയ കോവിലകത്ത് എന്‍.കെ ശ്രീമതി തമ്പാട്ടിയും സി.കെ രവിവര്‍മ്മയുമാണ് ഇപ്പോഴത്തെ താമസക്കാര്‍.
മറ്റൊരു കോവിലകത്തും കാണാത്ത സവിശേഷതകള്‍ നിലമ്പൂര്‍ കോവിലകത്തിന്റെ പ്രത്യേകതയാണ്. അതിലൊന്നാണ് കല്യാണ മണ്ഡപം. പണ്ട് കാലത്ത് രാജകുടുംബത്തില്‍പെട്ടവരുടെ കല്യാണം നടന്നത് ഇവിടെ വെച്ചാണ്. സ്ത്രീകളുടെ കല്യാണം മാത്രമെ ഇവിടെ വെച്ച് നടത്തിയിരുന്നുള്ളൂ. മുഹൂര്‍ത്തം ഇല്ലായിരുന്നു. പക്ഷെ എല്ലാ ദിവസവും ദീപാരാധന കഴിഞ്ഞുള്ള സമയമാണ് ഇവിത്തെ മൂഹുര്‍ത്തം.
ഇപ്പോള്‍ കോട്ടാരത്തിലെ മുകള്‍ നിലയിലെ മൂന്നോളം റൂമുകള്‍ ഡിടിപിസിയുമായി ചേര്‍ന്ന് ചില നിയന്ത്രണങ്ങളോടെ ഹോം സ്‌റ്റേക്കായി അനുവദിച്ചിരിക്കുന്നു. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിച്ച് വരുന്നത്.