Tuesday, 28 March 2017

വിധിയെ തോല്‍പ്പിച്ച വിജയ മഴ
വിധിയെ തോല്‍പ്പിച്ച വിജയ മഴ

സിപിഎഫ് വേങ്ങാട്
കണ്ണിന് കാഴ്ചയില്ലെങ്കിലും വിജയപ്രഭുവിന്റെ പാട്ടിന് ഒരു മധുരക്കുറവുമില്ല. വെളിച്ചവും തെളിച്ചവുമുള്ള വരികള്‍ കണ്ണിന് നല്‍കുന്ന കുളിരും കാതിന് നല്‍കുന്ന ഇമ്പവും പറഞ്ഞറിയിക്കാനാവില്ല. വിജയ പാടട്ടെ.. മധുര മായി തന്നെ.. കേള്‍ക്കാന്‍ മനസുള്ളവര്‍ ഏറെയുണ്ട്. ഒരു നാള്‍ സിനിമയില്‍ പാടാനുള്ള അവസരവും വിജയയെ തേടിയെത്തുമെന്ന കാര്യത്തിലും സംശമില്ല... കാരണം ഉറങ്ങുന്നവരെ പോലും വിളിച്ചുണര്‍ത്താനുള്ള കഴിവ് അവരുടെ വരികള്‍ക്കുണ്ട്...തീര്‍ച്ച

സംഗീതത്തിന് ദു:ഖമകറ്റാനുള്ള കഴിവുണ്ടെങ്കില്‍ ഇരുള്‍മുടിയ കണ്ണിന് വെളിച്ചം നല്‍കാനുള്ള കഴിവുമുണ്ടെന്ന കാര്യം ഒരു തിരിച്ചറിവാണ്... തയ്യിലെ വിജയാ പ്രഭുവിന്റെ ജിവിതത്തിലൂടെ ...സ്വന്തമായി ചിട്ടപ്പെടുത്തിയ വിജയയുടെ വരികള്‍ക്ക് വെളിച്ചവും ജീവനുമുണ്ട്്, ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താനുള്ള കഴിവും...അതു കൊണ്ട് തന്നെ ജ•നാ അന്ധയായ വിജയ പ്രകാശമുള്ള വരികളാല്‍ തന്റെ അകക്കണ്ണില്‍ കാണുന്നു... സംഗീത വഴികളിലൂടെ സഞ്ചരിച്ച് സന്തോഷം കണ്ടെത്തുന്നു. അങ്ങിനെ വിധിയെ തോല്‍പ്പിച്ച് സംഗീത ലോകത്ത് കിരീടം വെക്കാത്ത രാജ്ഞിയായി വാഴുന്നു...
കണ്ണൂര്‍ തയ്യില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് തൊട്ടുരുമ്മി നില്‍ക്കുന്ന സരസ്വതിയില്‍ സംഗീത മഴയാണ്. പ്രണയവും ദു:ഖവുംസന്തോഷവും നിറഞ്ഞ് നില്‍ക്കുന്ന  സംഗീത ധ്വനികള്‍ സ്വസ്വതി ഭവനത്തിന്റെ ചുമകരുകളില്‍ പ്രതിധ്വനിച്ച് നില്‍ക്കുന്നു. ഇവിടെ സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത് ജിവിക്കുന്ന ഒരു രാജകുമാരിയുണ്ട്... വിജയ പ്രഭു. ജീവിതത്തിലെ സന്തോഷവും ദു:ഖവും സംഗീതത്തെ കൂട്ടുപിടിച്ച് പങ്കുവെക്കുന്ന വിജയ പ്രഭു ദൈവം കനിഞ്ഞ് നല്‍കിയ തന്റെ സംഗീത മഴകൊണ്ട് വിധിയെ തോല്‍പ്പിക്കുന്നു... ജയിക്കുന്നവള്‍ എന്നര്‍ത്ഥമുള്ള വിജയ എന്ന പേരും ഇവര്‍ക്ക് വന്നു ചേര്‍ന്നത്  ദൈവ നിയോഗം എന്നല്ലാതെ മറ്റെന്ത് പറയാന്‍.
ഗൗഡ സാരസ്വത കുടുംബമായ വസന്തരാജ  പ്രഭിഴവിന്റെയും വിലാസിനി പ്രഭുവിന്റെയും രണ്ടാമത്തെ മകളാണ് ജ•നാ അന്ധയായ വിജയ പ്രഭു. കണ്ണൂരില്‍ ്അക്കാലത്ത് അന്ധവിദ്യാലയങ്ങള്‍ ഇല്ലാത്തതുകൊണ്ടു പ്രഥമിക വിദ്യാഭ്യാസം നേടാന്‍ വിജയക്കായില്ല. വിദ്യനേടാന്‍ അതിയായി കൊതിച്ച മകളെ കര്‍ണാടക സംഗീതം അഭ്യസിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. സമീപമുള്ള വെങ്കിട്ട രമണ ക്ഷേത്രത്തിലെയും വീട്ടിലെയും ഭജനകളില്‍ പങ്കെടുത്ത വിജയയുടെ ശബ്ദത്തിന് വല്ലാത്തൊരു ആകര്‍ഷണമുണ്ടെന്ന് വീട്ടുകര്‍ തിരിച്ചറിഞ്ഞു. അച്ഛന്‍ വസന്തരാജ പ്രഭു ജോലി ആവശ്യാര്‍ത്ഥം കോഴിക്കോടേക്ക് പോയപ്പോള്‍ കുടുംബത്തെയും തന്നോട്ൊപ്പം കൊണ്ടു പോയി. വിജയയുടെ സംഗീത ജിവിതത്തിന് ജീവന്‍ വെച്ചു തുടങ്ങിയത് കോഴിക്കോട് ജിവിതത്തിനിടയിലാണ്. ജ്യേഷ്ഠനെ തബല പഠിപ്പിക്കാനെത്തിയ  അധ്യാപകന്റെ ഹാര്‍മോണിയം വിജയയെ വല്ലാതെ അകര്‍ഷിച്ചു. ഒരു നാള്‍ രഹസ്യമായി ഹാര്‍മോണിയത്തില്‍ വിജയ തന്റെ കയ്യോടിച്ചു. മനസില്‍ സ്വരുകൂട്ടിവെച്ച സംഗീത വിജികള്‍ ജിവന്‍വെച്ച് പുറത്തേക്കൊഴുകിയ നിമിഷങ്ങളായിരുന്നു അത്. മകളുടെ സംഗീത പാഠവം മനസിലാക്കിയ അച്ഛന്‍ സിനിമാ ഗാനം പാടി മകളുടെ ഹാര്‍മോണിയം വായനയെ പ്രോല്‍സാഹിപ്പിച്ചു. അതോടെ യുവതിയായ വിജയയിലെ സംഗീതമനസിന് ചിറക് മുളച്ചു തുടങ്ങി. കോഴിക്കോട് പല സ്ഥലങ്ങളിലും ഭജന അവതരിപ്പിച്ചു. പിന്നീട് ആര്‍ എന്‍ പ്രഭുവിന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം ആഭ്യസിച്ചു. കുറഞ്ഞ കാലം കൊണ്ട് ഹിന്ദുസ്ഥാനി, വായ്പ്പാട്ട്, ഹാര്‍മോണിയം, വയലിന്‍ എന്നിവ പഠിച്ചു. തുടര്‍ന്ന് ഓള്‍ ഇന്ത്യ റേഡിയോ ഫെയിം ടി എസ് ബാബുവിന്റെ ശിക്ഷണത്തില്‍ വയലിനില്‍ കര്‍ണാടക സംഗീതവും അഭ്യസിച്ചു.
തലശ്ശേരി, കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ഗൗഡ ബ്രാഹ്മണ ക്ഷേത്രങ്ങളിലെല്ലാം  വിജയ ഹിന്ദുസ്ഥാനി സംഗീതവും  ഭജനയും അവതരിപ്പിച്ചു. അതിനിടെ വസന്തരാജ പ്രഭുവും കുടുംബവും കണ്ണൂരിലേക്ക് തിരിച്ചെത്തി. കണ്ണൂരിലെത്തിയ വിജയ പഠിക്കാനുള്ള തന്റെ ആഗ്രഹം മറച്ചു വെച്ചില്ല. പ്രൈവറ്റായി പഠിച്ച് മലയാളത്തില്‍ ഫസ്റ്റ് ക്ലാസോടു കൂടി പാസായി. എന്നാല്‍ വിധി ഈ സംഗീത രാജകുമാരിയെ വിടാതെ പിന്തുടര്‍ന്നു. 28-ാം വയസ്സില്‍  കാലിന് മസകുലര്‍ ഡിസ്‌ട്രോപ്പി പിടിപെട്ടു. അതോടെ സഞ്ചരിക്കാനും ബുദ്ധിമുട്ട് നേരിട്ട വിജയ പരിപാടികള്‍ ഒന്നൊന്നായി കുറച്ചു.  ഉന്നത് വിദ്യാഭ്യാസം നേടണമെന്ന തന്റെ ആഗ്രഹവും അടക്കിവെച്ചു. ഇതിനിടയില്‍ കണ്ണൂര്‍ ആകാശ വാണിയില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായി. റേഡിയോയില്‍ കവിതയും ലളിതസംഗീത പരിപാടിയും അവതരിപ്പിക്കാറുണ്ട്.
ഇതിനിടയില്‍ കൊങ്കിണിയിലും മലയാളത്തിലും കവിതകള്‍, ഗസല്‍, ലളിത സംഗീതം എന്നിവ എഴുതി. സ്വന്തമായി സംഗീത രചനയും സംഗീത സംവിധാനവും നടത്താറുണ്ട്. അന്ധതയും ചലന ശേഷിയില്ലായ്മയും വിജയയുടെ സംഗീത മനസിനെ തളര്‍ത്തിയില്ല...തളരാത്ത മനസിലെ കൂട്ടുപിടിച്ച് വിജയ പാടി...
ഉച്ചവെയിലിന്റെ തീഷ്ണത കുറഞ്ഞ്  നേരത്താണ്  വിജയയെ തേടി ചെന്നത്. സ്വരസ്വതിയിലിരുന്ന് നാല്‍പ്പത്തിയെട്ടു കാരിയായ ഈ അവിവാഹിത സംസാരിച്ചു തുടങ്ങി. 
ഭര്‍ത്താവും കുട്ടികളുമൊന്നുമില്ലാത്തതിനാല്‍ അതിനെക്കുറിച്ചൊന്നും ആലോചിക്കേണ്ടതിലല്ലോ? മനസ് മുഴുവന്‍ സംഗീതമാണ്. മറ്റൊന്നിനെക്കുറിച്ചൊന്നും ആലോചിക്കാറില്ല. സംഗീതം മാത്രം. പാടുമ്പോള്‍ കാണാറുണ്ടോയെന്നായിരുന്നു അദ്യ ചോദ്യം. അകക്കണ്ണിലൂടെ കാണാറുണ്ട്. വിജയ പറഞ്ഞു തുടങ്ങി. താരാട്ടുപാട്ട് പാടുമ്പോള്‍ ഉറക്കം തൂങ്ങി നില്‍ക്കുന്ന കുഞ്ഞ് തന്റെ തോളില്‍ കിടക്കുന്നതായി കാണാറുണ്ട്. പ്രണയഗാനം പാടുമ്പോള്‍ കാമുകനെ കാണാറുണ്ട്. അതിയായ സന്തോഷവും ദു:ഖവും വരുമ്പോള്‍ പാടന്‍ കഴിയാറില്ല. തന്റെ ബ്രദര്‍ മരണപ്പെട്ട അവസരങ്ങളില്‍ ദിവസങ്ങളോളം ദുഖമായിരുന്നു. അപ്പോഴൊന്നും പാട്ടിനെ പറ്റി ആലോചിച്ചേയില്ല. പാട്ട് പാടി ഒരുപാട് സമ്മാനങ്ങളും കിട്ടിയിട്ടുണ്ട് അതിയായ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ജ•നാ അന്ധയായ തനിക്ക് അമ്മയുടെയും അച്ഛന്റെയും മുഖം കണ്ടിട്ടില്ല. ശബ്ദം കേട്ട് സുഹൃത്തുക്കളെയും ബന്ധുക്കളെയും അച്ഛനനുമമ്മയെയും തിരിച്ചറിയും. സ്ഥിരമായി കേള്‍ക്കുന്നശബ്ദത്തെ തിരിച്ചറിയും. 
മനസ് പുര്‍ണയമായും അര്‍പ്പിച്ചാണ് ഭജനയില്‍ പ്രാവിണ്യം നേടിയെടുത്തത്. ക്ഷേത്രത്തില്‍വിജയയുചെ ഭജന കേട്ട് കണ്ണീര്‍ വാര്‍ക്കുന്നവര്‍ ഏറെയാണെന്ന് വിജയയുടെ ഭജന്‍സ് കേട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. നവരാത്രി ദിവസങ്ങളിലും  ചൊവ്വയും വെള്ളിയും ദിവസങ്ങളില്‍ വെങ്കിട്ടരമണ ക്ഷേത്രത്തില്‍ പാടാറുണ്ട്. കാരണം ഈ ദിവസങ്ങള്‍ ദേവിയുടെ ദിനങ്ങളിലാണ. കാരണം സാധാരണ ഗതിയില്‍ അമ്പലങ്ങളില്‍ എല്ലാവരും പാടുന്നത് കന്നട, ഹിന്ദി മറാഠി മലയാളം എന്നിവയിലായിരുക്കും. ഞാന്‍ കൊങ്കിണിയില്‍ സ്വന്തമായി ചിട്ടപ്പെടുത്തിയ ഭജനയാണ് പാടാറുള്ളത്. ദേവിയുടെ നട ചെറുതാണെന്നതിലാണ് ഈ ദിവസങ്ങളില്‍ പോവുന്നത്. മറ്റ് ദിവസങ്ങളില്‍ അമ്പലത്തില്‍ പോകാറില്ല. കാരണം നട കയറാന്‍ പറ്റാത്തതിനാല്‍ ഭജന അവതരിപ്പിക്കാന്‍ പോകാറില്ല. കുടാതെ ഏതാനും കുട്ടികളെ പാട്ടും ഭജനയും പഠിപ്പിക്കാറുണ്ട്.  സ്ഥിര വരുമാനം ലഭിക്കുന്ന ജോലിയാണ് എനിക്കാവശ്യം. നടക്കാത്ത ആഗ്രഹവും അതു തന്നെയാണ്. ഹിന്ദുസ്ഥാനി സംഗിതം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് പലരും എന്നെ സമീപിച്ചിട്ടുണ്ട്. കാരണം ഹിന്ദുസ്ഥാനി സംഗിതം പഠിപ്പിക്കാന്‍ ആളുകള്‍ കുറവാണ്. എന്നാല്‍ സഞ്ചരിക്കാന്‍ പറ്റാത്തതു കൊണ്ട് പോയില്ല. കുട്ടികളില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനവും വികലാംഗ പെന്‍ഷനായി ലഭിക്കുന്ന ആയിരം രുപയുമാണ് ഇപ്പോള്‍ വരുടെ ഏകവരുമാനം.
ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടിക് സംഗീതവും തമ്മില്‍ വലീയ വ്യത്യാസമുണ്ടെന്ന് വിജയ പറയുന്നു. അറേഞ്ച്ഡ് മാര്യേജും ലൗ മാര്യേജും പോലെയാണ് അവ. ഒന്ന് ചിട്ടപ്പെടുത്തിയതാണ്. ചിട്ടവട്ടങ്ങള്‍ക്കും നിയമാനുസൃതവുമായിട്ടായിരിക്കും കര്‍ണാട്ടിക്ക് പാടാനാവുക. എന്നാല്‍ ഹിന്ദുസ്ഥാനി സംഗിതത്തില്‍ അങ്ങിനയെയില്ല. അതിന് തുടക്കത്തിലുണ്ടാവുന്ന ചിട്ടവട്ടങ്ങള്‍ പിന്നെ പാലിക്കപ്പെടണമെന്നില്ല. നമ്മുടെ ആഗ്രഹത്തിനും ഇഷ്ടത്തിനുമനുസരിച്ച് പാടം. ഹിന്ദുസ്ഥാനി സംഗിതത്തില്‍ പര്‍വീണ്‍ സുത്താനയുടെആരാധികയാണ് വിജയ. ഹിന്ദുസ്ഥാനി സംഗിതത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ് കൂടുതലെന്നും സാമുദായികമായി കിട്ടുന്ന കഴിവാണ് അതിന് കാരണമെന്നും വിജയ ഉദാഹരണ സഹിതം പറഞ്ഞു.
നിരവധി സമ്മാനങ്ങളും വിജയയെ തേടിയെത്തിയിട്ടുണ്ട്. അന്ധരുടെ സംസ്ഥാന കലോല്‍സവത്തില്‍ രണ്ടു തവണം കലാതിലകമായിട്ടുണ്ട് വിജയ. ഇതിന് പുറമെ സ്വകാര്യ റേഡിയോകളായ റേഡിയോ മാംഗോ, ക്ലബ് എഫ്എം, റെഡ് എഫ്എം എന്നിവയില്‍ ഗാനങ്ങള്‍ ആലപിക്കാറുണ്ട്. മല്‍സരങ്ങളില്‍ പങ്കെടുക്കാറുമുണ്ട്.  സ്വര്‍ണയ നാടണമുള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ റേഡിയോ പരിപാടികളൊഴികെ മറ്റൊന്നിലും പങ്കെടുക്കാറില്ല. 
മുമ്പ് പെരിന്തല്‍ മണ്ണ ദിപാലയത്തില്‍ സംഗീതാധ്യാപികയായി ജോലി നോക്കിയിരിുന്നു. ഏതാനും വര്‍ഷം അവിടെ ജോലി ചെയ്തു. അവരുമായി പൊരുത്തപ്പെട്ട് പോകാനാവാതെ തിരികെ പോന്നു വിജയ.പലതരത്തിലുള്ള പീഡനങ്ങളും ഏല്‍ക്കേണ്ടിവന്നു. കൃസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലാണ് ആ സ്ഥാപനം. ഭംഗിയായി ഒരുങ്ങി നടക്കുന്നത് അവര്‍ക്കിഷ്ടമല്ല. അതുകൊണ്ട് തന്നെ അവര്‍ തന്നെ ശിക്ഷിക്കുമായിരുന്നു. പലപ്പോഴും അവര്‍ ഭക്ഷണം തരാതെ ശിക്ഷിച്ചു. ഒടുവില്‍ സഹിക്കാനാവാതെ തിരികെ പോന്നു. 
എന്നാല്‍ ഇ്‌പ്പോഴെത്തെ റിയാലിറ്റി ഷോയോട് വിജയക്ക് യോജിപ്പില്ല. അത്മാര്‍ത്ഥമാര്‍്ത്ഥമായി സംഗീതം ആസ്വദിക്കുന്നവര്‍ കണ്ണടച്ചാണ് സംഗിതമാസ്വദിക്കുന്നതെന്നും അങ്ങിനെയാവുമ്പോള്‍ റിയാലിറ്റി ഷോ പരിപാടികള്‍ക്ക് എന്ത് പ്രസക്തിയെന്നും അവര്‍ ചോദിച്ചു. വിഷ്വല്‍ മീഡിയക്ക് വേണ്ടി അവതരിപ്പിക്കുന്നത് കൊണ്ടാണ് റിയാലിറ്റി ഷോയില്‍ ആക്ഷനുകള്‍ക്കും പ്രാധാന്യം നല്‍കുന്നത്.
മട്ടന്നൂരില്‍ രമണം എന്ന സിനിമയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സ്വന്തമായി ഗസല്‍പാടിയ തന്നെ സ്ഥലത്തുണ്ടായിരുന്ന ഷാജി കൈലാസ് അഭിനന്ദിക്കുകയുണ്ടായെന്ന് വിജയ സന്തോഷത്തോടെ ഓര്‍ക്കുന്നു. 
സിനിമയില്‍ പാടണമെന്നാണ് വിജയയുടെ ആഗ്രഹം. ഒരു തവണയെങ്കിലും പാടണമെന്ന് അതിയായ ആഗ്രഹമുണ്ട്. പിന്നെ സ്വന്തമായൊരു വീടും. സംഗീത ധ്വനികള്‍ പ്രതിധ്വനിക്കുന്ന വീടായിരിക്കണമത്. വിജയയുടെ കണ്ണുകളില്‍ പ്രതീക്ഷ...

Video Links:
https://www.youtube.com/watch?v=Y1c4F10_obg

https://www.youtube.com/watch?v=ff5YkT5RLrw

https://www.youtube.com/watch?v=Hf-sUzSwl1Q

No comments:

Post a Comment