Tuesday, 28 March 2017

വിധിയെ തോല്‍പ്പിച്ച വിജയ മഴ




വിധിയെ തോല്‍പ്പിച്ച വിജയ മഴ

സിപിഎഫ് വേങ്ങാട്
കണ്ണിന് കാഴ്ചയില്ലെങ്കിലും വിജയപ്രഭുവിന്റെ പാട്ടിന് ഒരു മധുരക്കുറവുമില്ല. വെളിച്ചവും തെളിച്ചവുമുള്ള വരികള്‍ കണ്ണിന് നല്‍കുന്ന കുളിരും കാതിന് നല്‍കുന്ന ഇമ്പവും പറഞ്ഞറിയിക്കാനാവില്ല. വിജയ പാടട്ടെ.. മധുര മായി തന്നെ.. കേള്‍ക്കാന്‍ മനസുള്ളവര്‍ ഏറെയുണ്ട്. ഒരു നാള്‍ സിനിമയില്‍ പാടാനുള്ള അവസരവും വിജയയെ തേടിയെത്തുമെന്ന കാര്യത്തിലും സംശമില്ല... കാരണം ഉറങ്ങുന്നവരെ പോലും വിളിച്ചുണര്‍ത്താനുള്ള കഴിവ് അവരുടെ വരികള്‍ക്കുണ്ട്...തീര്‍ച്ച

സംഗീതത്തിന് ദു:ഖമകറ്റാനുള്ള കഴിവുണ്ടെങ്കില്‍ ഇരുള്‍മുടിയ കണ്ണിന് വെളിച്ചം നല്‍കാനുള്ള കഴിവുമുണ്ടെന്ന കാര്യം ഒരു തിരിച്ചറിവാണ്... തയ്യിലെ വിജയാ പ്രഭുവിന്റെ ജിവിതത്തിലൂടെ ...സ്വന്തമായി ചിട്ടപ്പെടുത്തിയ വിജയയുടെ വരികള്‍ക്ക് വെളിച്ചവും ജീവനുമുണ്ട്്, ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താനുള്ള കഴിവും...അതു കൊണ്ട് തന്നെ ജ•നാ അന്ധയായ വിജയ പ്രകാശമുള്ള വരികളാല്‍ തന്റെ അകക്കണ്ണില്‍ കാണുന്നു... സംഗീത വഴികളിലൂടെ സഞ്ചരിച്ച് സന്തോഷം കണ്ടെത്തുന്നു. അങ്ങിനെ വിധിയെ തോല്‍പ്പിച്ച് സംഗീത ലോകത്ത് കിരീടം വെക്കാത്ത രാജ്ഞിയായി വാഴുന്നു...
കണ്ണൂര്‍ തയ്യില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് തൊട്ടുരുമ്മി നില്‍ക്കുന്ന സരസ്വതിയില്‍ സംഗീത മഴയാണ്. പ്രണയവും ദു:ഖവുംസന്തോഷവും നിറഞ്ഞ് നില്‍ക്കുന്ന  സംഗീത ധ്വനികള്‍ സ്വസ്വതി ഭവനത്തിന്റെ ചുമകരുകളില്‍ പ്രതിധ്വനിച്ച് നില്‍ക്കുന്നു. ഇവിടെ സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത് ജിവിക്കുന്ന ഒരു രാജകുമാരിയുണ്ട്... വിജയ പ്രഭു. ജീവിതത്തിലെ സന്തോഷവും ദു:ഖവും സംഗീതത്തെ കൂട്ടുപിടിച്ച് പങ്കുവെക്കുന്ന വിജയ പ്രഭു ദൈവം കനിഞ്ഞ് നല്‍കിയ തന്റെ സംഗീത മഴകൊണ്ട് വിധിയെ തോല്‍പ്പിക്കുന്നു... ജയിക്കുന്നവള്‍ എന്നര്‍ത്ഥമുള്ള വിജയ എന്ന പേരും ഇവര്‍ക്ക് വന്നു ചേര്‍ന്നത്  ദൈവ നിയോഗം എന്നല്ലാതെ മറ്റെന്ത് പറയാന്‍.
ഗൗഡ സാരസ്വത കുടുംബമായ വസന്തരാജ  പ്രഭിഴവിന്റെയും വിലാസിനി പ്രഭുവിന്റെയും രണ്ടാമത്തെ മകളാണ് ജ•നാ അന്ധയായ വിജയ പ്രഭു. കണ്ണൂരില്‍ ്അക്കാലത്ത് അന്ധവിദ്യാലയങ്ങള്‍ ഇല്ലാത്തതുകൊണ്ടു പ്രഥമിക വിദ്യാഭ്യാസം നേടാന്‍ വിജയക്കായില്ല. വിദ്യനേടാന്‍ അതിയായി കൊതിച്ച മകളെ കര്‍ണാടക സംഗീതം അഭ്യസിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. സമീപമുള്ള വെങ്കിട്ട രമണ ക്ഷേത്രത്തിലെയും വീട്ടിലെയും ഭജനകളില്‍ പങ്കെടുത്ത വിജയയുടെ ശബ്ദത്തിന് വല്ലാത്തൊരു ആകര്‍ഷണമുണ്ടെന്ന് വീട്ടുകര്‍ തിരിച്ചറിഞ്ഞു. അച്ഛന്‍ വസന്തരാജ പ്രഭു ജോലി ആവശ്യാര്‍ത്ഥം കോഴിക്കോടേക്ക് പോയപ്പോള്‍ കുടുംബത്തെയും തന്നോട്ൊപ്പം കൊണ്ടു പോയി. വിജയയുടെ സംഗീത ജിവിതത്തിന് ജീവന്‍ വെച്ചു തുടങ്ങിയത് കോഴിക്കോട് ജിവിതത്തിനിടയിലാണ്. ജ്യേഷ്ഠനെ തബല പഠിപ്പിക്കാനെത്തിയ  അധ്യാപകന്റെ ഹാര്‍മോണിയം വിജയയെ വല്ലാതെ അകര്‍ഷിച്ചു. ഒരു നാള്‍ രഹസ്യമായി ഹാര്‍മോണിയത്തില്‍ വിജയ തന്റെ കയ്യോടിച്ചു. മനസില്‍ സ്വരുകൂട്ടിവെച്ച സംഗീത വിജികള്‍ ജിവന്‍വെച്ച് പുറത്തേക്കൊഴുകിയ നിമിഷങ്ങളായിരുന്നു അത്. മകളുടെ സംഗീത പാഠവം മനസിലാക്കിയ അച്ഛന്‍ സിനിമാ ഗാനം പാടി മകളുടെ ഹാര്‍മോണിയം വായനയെ പ്രോല്‍സാഹിപ്പിച്ചു. അതോടെ യുവതിയായ വിജയയിലെ സംഗീതമനസിന് ചിറക് മുളച്ചു തുടങ്ങി. കോഴിക്കോട് പല സ്ഥലങ്ങളിലും ഭജന അവതരിപ്പിച്ചു. പിന്നീട് ആര്‍ എന്‍ പ്രഭുവിന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം ആഭ്യസിച്ചു. കുറഞ്ഞ കാലം കൊണ്ട് ഹിന്ദുസ്ഥാനി, വായ്പ്പാട്ട്, ഹാര്‍മോണിയം, വയലിന്‍ എന്നിവ പഠിച്ചു. തുടര്‍ന്ന് ഓള്‍ ഇന്ത്യ റേഡിയോ ഫെയിം ടി എസ് ബാബുവിന്റെ ശിക്ഷണത്തില്‍ വയലിനില്‍ കര്‍ണാടക സംഗീതവും അഭ്യസിച്ചു.
തലശ്ശേരി, കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ഗൗഡ ബ്രാഹ്മണ ക്ഷേത്രങ്ങളിലെല്ലാം  വിജയ ഹിന്ദുസ്ഥാനി സംഗീതവും  ഭജനയും അവതരിപ്പിച്ചു. അതിനിടെ വസന്തരാജ പ്രഭുവും കുടുംബവും കണ്ണൂരിലേക്ക് തിരിച്ചെത്തി. കണ്ണൂരിലെത്തിയ വിജയ പഠിക്കാനുള്ള തന്റെ ആഗ്രഹം മറച്ചു വെച്ചില്ല. പ്രൈവറ്റായി പഠിച്ച് മലയാളത്തില്‍ ഫസ്റ്റ് ക്ലാസോടു കൂടി പാസായി. എന്നാല്‍ വിധി ഈ സംഗീത രാജകുമാരിയെ വിടാതെ പിന്തുടര്‍ന്നു. 28-ാം വയസ്സില്‍  കാലിന് മസകുലര്‍ ഡിസ്‌ട്രോപ്പി പിടിപെട്ടു. അതോടെ സഞ്ചരിക്കാനും ബുദ്ധിമുട്ട് നേരിട്ട വിജയ പരിപാടികള്‍ ഒന്നൊന്നായി കുറച്ചു.  ഉന്നത് വിദ്യാഭ്യാസം നേടണമെന്ന തന്റെ ആഗ്രഹവും അടക്കിവെച്ചു. ഇതിനിടയില്‍ കണ്ണൂര്‍ ആകാശ വാണിയില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായി. റേഡിയോയില്‍ കവിതയും ലളിതസംഗീത പരിപാടിയും അവതരിപ്പിക്കാറുണ്ട്.
ഇതിനിടയില്‍ കൊങ്കിണിയിലും മലയാളത്തിലും കവിതകള്‍, ഗസല്‍, ലളിത സംഗീതം എന്നിവ എഴുതി. സ്വന്തമായി സംഗീത രചനയും സംഗീത സംവിധാനവും നടത്താറുണ്ട്. അന്ധതയും ചലന ശേഷിയില്ലായ്മയും വിജയയുടെ സംഗീത മനസിനെ തളര്‍ത്തിയില്ല...തളരാത്ത മനസിലെ കൂട്ടുപിടിച്ച് വിജയ പാടി...
ഉച്ചവെയിലിന്റെ തീഷ്ണത കുറഞ്ഞ്  നേരത്താണ്  വിജയയെ തേടി ചെന്നത്. സ്വരസ്വതിയിലിരുന്ന് നാല്‍പ്പത്തിയെട്ടു കാരിയായ ഈ അവിവാഹിത സംസാരിച്ചു തുടങ്ങി. 
ഭര്‍ത്താവും കുട്ടികളുമൊന്നുമില്ലാത്തതിനാല്‍ അതിനെക്കുറിച്ചൊന്നും ആലോചിക്കേണ്ടതിലല്ലോ? മനസ് മുഴുവന്‍ സംഗീതമാണ്. മറ്റൊന്നിനെക്കുറിച്ചൊന്നും ആലോചിക്കാറില്ല. സംഗീതം മാത്രം. പാടുമ്പോള്‍ കാണാറുണ്ടോയെന്നായിരുന്നു അദ്യ ചോദ്യം. അകക്കണ്ണിലൂടെ കാണാറുണ്ട്. വിജയ പറഞ്ഞു തുടങ്ങി. താരാട്ടുപാട്ട് പാടുമ്പോള്‍ ഉറക്കം തൂങ്ങി നില്‍ക്കുന്ന കുഞ്ഞ് തന്റെ തോളില്‍ കിടക്കുന്നതായി കാണാറുണ്ട്. പ്രണയഗാനം പാടുമ്പോള്‍ കാമുകനെ കാണാറുണ്ട്. അതിയായ സന്തോഷവും ദു:ഖവും വരുമ്പോള്‍ പാടന്‍ കഴിയാറില്ല. തന്റെ ബ്രദര്‍ മരണപ്പെട്ട അവസരങ്ങളില്‍ ദിവസങ്ങളോളം ദുഖമായിരുന്നു. അപ്പോഴൊന്നും പാട്ടിനെ പറ്റി ആലോചിച്ചേയില്ല. പാട്ട് പാടി ഒരുപാട് സമ്മാനങ്ങളും കിട്ടിയിട്ടുണ്ട് അതിയായ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ജ•നാ അന്ധയായ തനിക്ക് അമ്മയുടെയും അച്ഛന്റെയും മുഖം കണ്ടിട്ടില്ല. ശബ്ദം കേട്ട് സുഹൃത്തുക്കളെയും ബന്ധുക്കളെയും അച്ഛനനുമമ്മയെയും തിരിച്ചറിയും. സ്ഥിരമായി കേള്‍ക്കുന്നശബ്ദത്തെ തിരിച്ചറിയും. 
മനസ് പുര്‍ണയമായും അര്‍പ്പിച്ചാണ് ഭജനയില്‍ പ്രാവിണ്യം നേടിയെടുത്തത്. ക്ഷേത്രത്തില്‍വിജയയുചെ ഭജന കേട്ട് കണ്ണീര്‍ വാര്‍ക്കുന്നവര്‍ ഏറെയാണെന്ന് വിജയയുടെ ഭജന്‍സ് കേട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. നവരാത്രി ദിവസങ്ങളിലും  ചൊവ്വയും വെള്ളിയും ദിവസങ്ങളില്‍ വെങ്കിട്ടരമണ ക്ഷേത്രത്തില്‍ പാടാറുണ്ട്. കാരണം ഈ ദിവസങ്ങള്‍ ദേവിയുടെ ദിനങ്ങളിലാണ. കാരണം സാധാരണ ഗതിയില്‍ അമ്പലങ്ങളില്‍ എല്ലാവരും പാടുന്നത് കന്നട, ഹിന്ദി മറാഠി മലയാളം എന്നിവയിലായിരുക്കും. ഞാന്‍ കൊങ്കിണിയില്‍ സ്വന്തമായി ചിട്ടപ്പെടുത്തിയ ഭജനയാണ് പാടാറുള്ളത്. ദേവിയുടെ നട ചെറുതാണെന്നതിലാണ് ഈ ദിവസങ്ങളില്‍ പോവുന്നത്. മറ്റ് ദിവസങ്ങളില്‍ അമ്പലത്തില്‍ പോകാറില്ല. കാരണം നട കയറാന്‍ പറ്റാത്തതിനാല്‍ ഭജന അവതരിപ്പിക്കാന്‍ പോകാറില്ല. കുടാതെ ഏതാനും കുട്ടികളെ പാട്ടും ഭജനയും പഠിപ്പിക്കാറുണ്ട്.  സ്ഥിര വരുമാനം ലഭിക്കുന്ന ജോലിയാണ് എനിക്കാവശ്യം. നടക്കാത്ത ആഗ്രഹവും അതു തന്നെയാണ്. ഹിന്ദുസ്ഥാനി സംഗിതം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് പലരും എന്നെ സമീപിച്ചിട്ടുണ്ട്. കാരണം ഹിന്ദുസ്ഥാനി സംഗിതം പഠിപ്പിക്കാന്‍ ആളുകള്‍ കുറവാണ്. എന്നാല്‍ സഞ്ചരിക്കാന്‍ പറ്റാത്തതു കൊണ്ട് പോയില്ല. കുട്ടികളില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനവും വികലാംഗ പെന്‍ഷനായി ലഭിക്കുന്ന ആയിരം രുപയുമാണ് ഇപ്പോള്‍ വരുടെ ഏകവരുമാനം.
ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടിക് സംഗീതവും തമ്മില്‍ വലീയ വ്യത്യാസമുണ്ടെന്ന് വിജയ പറയുന്നു. അറേഞ്ച്ഡ് മാര്യേജും ലൗ മാര്യേജും പോലെയാണ് അവ. ഒന്ന് ചിട്ടപ്പെടുത്തിയതാണ്. ചിട്ടവട്ടങ്ങള്‍ക്കും നിയമാനുസൃതവുമായിട്ടായിരിക്കും കര്‍ണാട്ടിക്ക് പാടാനാവുക. എന്നാല്‍ ഹിന്ദുസ്ഥാനി സംഗിതത്തില്‍ അങ്ങിനയെയില്ല. അതിന് തുടക്കത്തിലുണ്ടാവുന്ന ചിട്ടവട്ടങ്ങള്‍ പിന്നെ പാലിക്കപ്പെടണമെന്നില്ല. നമ്മുടെ ആഗ്രഹത്തിനും ഇഷ്ടത്തിനുമനുസരിച്ച് പാടം. ഹിന്ദുസ്ഥാനി സംഗിതത്തില്‍ പര്‍വീണ്‍ സുത്താനയുടെആരാധികയാണ് വിജയ. ഹിന്ദുസ്ഥാനി സംഗിതത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ് കൂടുതലെന്നും സാമുദായികമായി കിട്ടുന്ന കഴിവാണ് അതിന് കാരണമെന്നും വിജയ ഉദാഹരണ സഹിതം പറഞ്ഞു.
നിരവധി സമ്മാനങ്ങളും വിജയയെ തേടിയെത്തിയിട്ടുണ്ട്. അന്ധരുടെ സംസ്ഥാന കലോല്‍സവത്തില്‍ രണ്ടു തവണം കലാതിലകമായിട്ടുണ്ട് വിജയ. ഇതിന് പുറമെ സ്വകാര്യ റേഡിയോകളായ റേഡിയോ മാംഗോ, ക്ലബ് എഫ്എം, റെഡ് എഫ്എം എന്നിവയില്‍ ഗാനങ്ങള്‍ ആലപിക്കാറുണ്ട്. മല്‍സരങ്ങളില്‍ പങ്കെടുക്കാറുമുണ്ട്.  സ്വര്‍ണയ നാടണമുള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ റേഡിയോ പരിപാടികളൊഴികെ മറ്റൊന്നിലും പങ്കെടുക്കാറില്ല. 
മുമ്പ് പെരിന്തല്‍ മണ്ണ ദിപാലയത്തില്‍ സംഗീതാധ്യാപികയായി ജോലി നോക്കിയിരിുന്നു. ഏതാനും വര്‍ഷം അവിടെ ജോലി ചെയ്തു. അവരുമായി പൊരുത്തപ്പെട്ട് പോകാനാവാതെ തിരികെ പോന്നു വിജയ.പലതരത്തിലുള്ള പീഡനങ്ങളും ഏല്‍ക്കേണ്ടിവന്നു. കൃസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലാണ് ആ സ്ഥാപനം. ഭംഗിയായി ഒരുങ്ങി നടക്കുന്നത് അവര്‍ക്കിഷ്ടമല്ല. അതുകൊണ്ട് തന്നെ അവര്‍ തന്നെ ശിക്ഷിക്കുമായിരുന്നു. പലപ്പോഴും അവര്‍ ഭക്ഷണം തരാതെ ശിക്ഷിച്ചു. ഒടുവില്‍ സഹിക്കാനാവാതെ തിരികെ പോന്നു. 
എന്നാല്‍ ഇ്‌പ്പോഴെത്തെ റിയാലിറ്റി ഷോയോട് വിജയക്ക് യോജിപ്പില്ല. അത്മാര്‍ത്ഥമാര്‍്ത്ഥമായി സംഗീതം ആസ്വദിക്കുന്നവര്‍ കണ്ണടച്ചാണ് സംഗിതമാസ്വദിക്കുന്നതെന്നും അങ്ങിനെയാവുമ്പോള്‍ റിയാലിറ്റി ഷോ പരിപാടികള്‍ക്ക് എന്ത് പ്രസക്തിയെന്നും അവര്‍ ചോദിച്ചു. വിഷ്വല്‍ മീഡിയക്ക് വേണ്ടി അവതരിപ്പിക്കുന്നത് കൊണ്ടാണ് റിയാലിറ്റി ഷോയില്‍ ആക്ഷനുകള്‍ക്കും പ്രാധാന്യം നല്‍കുന്നത്.
മട്ടന്നൂരില്‍ രമണം എന്ന സിനിമയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സ്വന്തമായി ഗസല്‍പാടിയ തന്നെ സ്ഥലത്തുണ്ടായിരുന്ന ഷാജി കൈലാസ് അഭിനന്ദിക്കുകയുണ്ടായെന്ന് വിജയ സന്തോഷത്തോടെ ഓര്‍ക്കുന്നു. 
സിനിമയില്‍ പാടണമെന്നാണ് വിജയയുടെ ആഗ്രഹം. ഒരു തവണയെങ്കിലും പാടണമെന്ന് അതിയായ ആഗ്രഹമുണ്ട്. പിന്നെ സ്വന്തമായൊരു വീടും. സംഗീത ധ്വനികള്‍ പ്രതിധ്വനിക്കുന്ന വീടായിരിക്കണമത്. വിജയയുടെ കണ്ണുകളില്‍ പ്രതീക്ഷ...

Video Links:
https://www.youtube.com/watch?v=Y1c4F10_obg

https://www.youtube.com/watch?v=ff5YkT5RLrw

https://www.youtube.com/watch?v=Hf-sUzSwl1Q





Friday, 17 March 2017

'ഈ കോട്ടക്ക് ചരിത്രം മാപ്പ് നല്‍കില്ല'



സി.പി.എഫ് വേങ്ങാട്

ചരിത്രത്തിന്റെ അര്‍ത്ഥഗര്‍ഭമായ മൗനം നൂറ്റാണ്ടുകള്‍ക്കിപ്പുറവും കണ്ണൂര്‍ കോട്ടയെ വിട്ട്മാറിയിട്ടില്ല, മാപ്പിള ബേ ഉള്‍ക്കടലിലെ തിരമാലകളുടെ അകമ്പടിയുണ്ടായിട്ട് പോലും...
നട്ടുച്ച നേരത്തുപോലും പേടിപ്പെടുത്തുന്ന കണ്ണൂര്‍ കോട്ടയിലെ ഭീകരമായ അന്തരീക്ഷത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല.
ശക്തമായ മതിലും കോട്ടവാതിലും തീ തുപ്പാന്‍ വെമ്പിനില്‍ക്കുന്ന പീരങ്കികളും പണ്ടെങ്ങോ ചെയ്ത ക്രൂര കൃത്യങ്ങളുടെ മൂകസാക്ഷികളാണ്. ജയിലും കഴുമരവും വെടിയറകളും നല്‍കുന്ന ഭീകരതക്കിടയിലും ഒരു ദീനവിലാപത്തിന്റെ അലയൊലി കോട്ടക്ക് മുകളില്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്.
അധികരത്തിന്റെ ഹുങ്കില്‍ പറങ്കികള്‍ ചെയ്തുകൂട്ടിയ ക്രൂരതകളില്‍ ബലിയര്‍പ്പിക്കപ്പെട്ട അത്മാക്കളുടെ വിലാപമായിരിക്കാം ഒരു പക്ഷെ അത്. വിട്ടുമാറാത്ത ദുരൂഹതയും ഇപ്പോഴും പേടിപ്പെടുത്തുന്ന ക്രൂരതകളും കണ്ണൂര്‍ കോട്ടക്ക് നല്‍കുന്നത് ഭീകരതയുടെ മുഖമാണ്. നൂറ്റാണ്ടുകള്‍ അമര്‍ത്തിച്ചവിട്ടിക്കടന്നുപോയ കോട്ട കൊത്തങ്ങളില്‍ തഴമ്പേറ്റ് കിടക്കുന്ന ദുരൂഹതകളും ക്രൂരകൃത്യങ്ങളും കേട്ടറിയുന്ന ഏതൊരു സഞ്ചാരിയും ഒരു കാര്യം ഉറപ്പിച്ചു പറയും 'കണ്ണൂര്‍ കോട്ടക്ക് ചരിത്രം മാപ്പ് നല്‍കില്ല...'
കേരളത്തില്‍ ആധിപത്യംസ്ഥാപിച്ച പറങ്കികള്‍ക്ക് എന്നും കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത് മുസ്ലിങ്ങളായ കച്ചവടക്കാരില്‍ നിന്നാണ്. പുതിയ വ്യാപര നയവുമായെത്തിയ വിദേശികള്‍ക്ക് മുസ്ലിങ്ങളായ പ്രത്യേകിച്ച് അറബികളായ കച്ചവടക്കാരെ പിണക്കി വ്യാപാരാനുകൂല്യങ്ങള്‍ നല്‍കാന്‍ മിക്ക രാജക്കന്‍മാരും തയാറായിരുന്നില്ല. ഇതില്‍ പ്രധാനിയാണ് കോഴിക്കോട്ട സാമൂതിരി. അത്‌കൊണ്ട് തന്നെയാണ് മാപ്പിളമാരായ കച്ചവടക്കാരെ അവസരം കിട്ടുമ്പോഴെല്ലാം ആക്രമിക്കാനും അവരുടെ കപ്പലുകള്‍ കൊള്ളയടിക്കാനും പറങ്കികള്‍ ശ്രമിച്ചത്. ഇത് ചിലപ്പോള്‍ വലിയ ക്രൂരകൃത്യമായി മാറി. ഇതിന് വേദിയായതൊ, പലപ്പോഴും അവരുടെ കേന്ദ്രങ്ങളായ കോട്ട കൊത്തളങ്ങളും. ഇത്തരം ചില ക്രൂരതകളുടെ കഥകള്‍ കണ്ണൂര്‍ സെന്റ്ആഞ്ചലോ കോട്ടക്കും പറയാനുണ്ട.്
സാമൂതിരിയുടെ തട്ടകമായ കോഴിക്കോട് നിന്നും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാതിരുന്ന പോര്‍ച്ചുഗീസുകാര്‍ കണ്ണൂരില്‍ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചത്. മാത്രമല്ല കേരളത്തിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിലെല്ലാം കോട്ടകള്‍ സ്ഥാപിക്കാനിറങ്ങിപ്പുറപ്പെട്ട പോര്‍ച്ചുഗീസ് വൈസ്രോയി ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡക്ക് തന്റെ വൈസ്രോയി സ്ഥാനം നിലനില്‍ക്കണമെങ്കില്‍ കണ്ണൂരില്‍ കോട്ട കെട്ടേണ്ടത് അത്യാവശ്യമാണ്. കൊച്ചിയിലും കൊല്ലത്തും കോട്ട കെട്ടിയ അദ്ദേഹം കണ്ണൂരിലും ഇക്കാര്യത്തില്‍ വിജയിക്കുകതന്നെ ചെയ്തു.
കോലത്തിരിയെ അനുനയിപ്പിച്ച് തങ്ങളുടെ കച്ചവട കേന്ദ്രത്തിന് ചുറ്റും തുടക്കത്തില്‍ ഒരു മതില്‍ കെട്ടാന്‍ അനുവാദം വാങ്ങിയ പോര്‍ച്ചുഗീസുകാര്‍ ക്രമേണ കോട്ടകെട്ടാനുള്ള സാഹചര്യമൊരുക്കുകയും തുടര്‍ന്ന് അതിന്റെ പണിയാരംഭിക്കുകയും ചെയ്തു.അങ്ങിനെ 1505 ഓക്‌ടോബര്‍ 23ന് കണ്ണൂര്‍ കോട്ടയുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
ഏതൊരാക്രണത്തെയും പ്രതിരോധിക്കാന്‍ പാകത്തില്‍ ത്രികോണാകൃതിയില്‍ പണിത കോട്ടക്ക് സെന്റ്ആഞ്ചലോസ് എന്നവര്‍ പേരിട്ടു. ദക്ഷിണേന്ത്യയിലെ പറങ്കികളുടെ പ്രധാന ശക്തികേന്ദ്രമായിതീര്‍ന്നു പിന്നീട് കണ്ണൂര്‍ കോട്ട. ക്രമേണ ഒരു നാവിക ശക്തിയായി വളര്‍ന്നുവന്ന പോര്‍ച്ചുഗീസുകാരുടെ മുസ്ലിം വിരുദ്ധ സ്വഭാവം വിണ്ടും ഉണര്‍ന്നുതുടങ്ങി. തങ്ങളുടെ അനുമതി (പാസ്) കൂടാതെ കടലിലൂടെ പോകുന്ന എല്ലാകപ്പലുകളും അവര്‍ കൊള്ളയടിച്ചു. മുസ്ലിം വ്യാപാരികളുടെയും അറബികളുടെയും കപ്പലുകളാണ് അവര്‍ പ്രധാനമായും കൊള്ളയടിച്ചിരുന്നത്.
ഫ്രാന്‍സിസ്‌കോ ഡി.അല്‍മേഡ ക്രൂരനായ ഒരു വൈസ്രോയിയാണ്. അധികാര വടംവലിയില്‍ തനിക്ക് പകരം വന്ന അല്‍ബൂക്കര്‍ക്ക് എന്ന വൈസ്രോയിയെ അല്‍മേഡ കോട്ടയിലെ തടവില്‍ പാര്‍പ്പിച്ചിരുന്നു. പിന്നീട് പറങ്കി പട്ടാള മേധാവി മാര്‍ഷല്‍ ജോണ്‍ ഫെര്‍ണാഡോ എത്തിയാണ് അല്‍ബൂക്കര്‍ക്കിനെ മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഭയന്നാണ് കോട്ട മേധാവിയായിരുന്ന ലോറന്‍സോ ഡി ബ്രിട്ടോ നാടുവിട്ടത്.
ഒരു ഭാഗത്ത് സാമൂതിരിയെ അനുനയിപ്പിച്ച് കാര്യങ്ങള്‍ നേടിയെടുക്കുമ്പോഴും കടല്‍ കൊള്ളനടത്താന്‍ അവര്‍ ഒട്ടും മടികാണിച്ചില്ല. ഇന്ത്യന്‍ സമുദ്രത്തിലുടെ തങ്ങളുടെ പാസില്ലാതെ ആരെയും സഞ്ചരിക്കാന്‍ അവര്‍ അനുവദിക്കാത്ത അവസ്ഥവരെയെത്തി. പറങ്കികളുമായി സൗഹൃദത്തിലായിരുന്ന കൊച്ചിയുടെയും കോലത്തിരിയുടെയും പാസുള്ളവരെ പോലും അവര്‍ സഞ്ചരിക്കാന്‍ അനുവദിച്ചില്ല. ഒരിക്കല്‍ കണ്ണൂര്‍ കടല്‍തീരത്ത് വെച്ച് കോലത്തിരിയുടെ പാസുണ്ടായിരുന്ന ഒരു കപ്പല്‍ പറങ്കികള്‍ കൊള്ളയടിച്ചു. ഇതോടെ കോലത്തിരി അവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു.
1507ല്‍ കോലത്തിരിയുടെയും സാമൂതിരിയുടെയും നാട്ടുകാരുടെയും 600 ഓളം ഭടന്‍മാര്‍ കോട്ട വളഞ്ഞു. നാലുമാസമായിരുന്നു ഉപരോധം. 10,000 പേരടങ്ങുന്ന പറങ്കികള്‍ കോട്ടക്കതത്തായി.കോട്ടയിലകപ്പെട്ട പറങ്കികള്‍ ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ വലഞ്ഞു. അവസാനം കടല്‍ ഞണ്ട്, പല്ലി, എലി എന്നിവയെ പിടികൂടി ഭക്ഷിച്ച് പശിയടക്കിയെന്നും ചരിത്രം.
അപ്രതീക്ശഷിതമായി 11 കപ്പലുകളിലെത്തിയ പോര്‍ച്ചുഗീസികാര്‍ അവരെ രക്ഷപ്പെടുത്തി. ചോരക്കടല്‍ സൃഷ്ടിച്ച ഏറ്റുമുട്ടലിനോടുവില്‍ വിടവാങ്ങല്‍.
അറ്റ് വീണ തലയും കാലുകളും കൈവിരലുകലും യുദ്ധത്തിന്റെ ഭീകരത വര്‍ധിപ്പിച്ചു. മുസ്ലിം സ്ത്രീകളെ അപമാനിച്ചുവെന്ന പേരില്‍ 1545ല്‍ വീണ്ടും യുദ്ധം നടന്നെങ്കിലും പറങ്കികള്‍ക്ക് തന്നെയായിരുന്നു വിജയം.
വാസ്‌കോഡഗാമയുടെ രണ്ടാംവരവ് പറങ്കികള്‍ക്ക് നേട്ടം തന്നെയായിരുന്നു. കോലത്തിരിയുമായുള്ള പിണക്കം മാറ്റിയെടുത്ത ഗാമക്ക് പുതിയ വ്യാപാരക്കരാറുകളും ലഭിച്ചു. എന്നാല്‍ തരം കിട്ടുമ്പോഴെല്ലം പറങ്കികള്‍ തങ്ങളുടെ ക്രൂര വിനോദങ്ങള്‍ നടത്താനും മറന്നില്ല.
കണ്ണൂരിലെ പ്രമുഖ കച്ചവടക്കാരനും അറക്കല്‍ ആലിരാജയുടെ സൈനിക മേധാവിയുമായിരുന്ന വലിയ ഹസനെ കടല്‍കൊള്ളക്കാരന്‍ എന്ന കുറ്റം ചുമത്തി പിടികൂടി. തടവില്‍ പാര്‍പ്പിച്ചു. പിന്നീട് അദ്ദേഹത്തെ ക്രുരമായി കൊലപ്പെടുത്തി. വര്‍ഷങ്ങളോളം കോലത്തിരിയും മുസ്ലിങ്ങളും തമ്മില്‍ നിലനിന്നിരുന്ന ബന്ധത്തിന് വിള്ളല്‍ വീഴ്ത്തിയ സംഭവമായാണ് ചരിത്രകാരന്‍മാര്‍ ഈ ക്രൂരതയെ വിശേഷിപ്പിച്ചത്.
ചരിത്രത്തില്‍ പൊടിപിടിച്ചു കിടക്കുന്ന മറ്റൊരു സംഭവം അധികമാരുമാറിയില്ല, അത് ഇപ്രകാരം...
തങ്ങള്‍ക്കെന്നും തലവേദന സൃടിച്ച കുഞ്ഞാലിമരക്കാറെ പിടികൂടിയ പറങ്കികള്‍ ഗോവയില്‍ കൊണ്ടുപോയി തലഅറുത്തു കൊന്നു. ശരീര ഭാഗങ്ങള്‍ കഷ്ണങ്ങളാക്കി ഗോവന്‍ തീരങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. ഒരു ഭരണിയില്‍ ഉപ്പിലിട്ട് സൂക്ഷിച്ച തല പിന്നീട് കണ്ണൂര്‍ കോട്ടയില്‍ കൊണ്ടുവന്ന് ഒരു മുളിയില്‍ കുത്തിവെച്ച് അതിന് ചുറ്റും നിന്ന് നൃത്തം ചെയ്തു. ഇങ്ങനെയാണ് പറങ്കികള്‍ കുഞ്ഞാലി മരക്കാറോടുള്ള പക തീര്‍ത്തത്.
തീര്‍ന്നില്ല കണ്ണൂര്‍ കോട്ടയുടെ മൂകസാക്ഷിത്വം.
ബ്രിട്ടീഷുകാര്‍ കോട്ടയുടെ അധിപന്‍മാരായ സമയത്തും ഒരു സംഭവം അരങ്ങേറി. രണ്ടാം മൈസൂര്‍ യുദ്ധത്തില്‍ സന്ധിക്കപേക്ഷിച്ച് യുദ്ധം നിര്‍ത്തിയ ടിപ്പുവിനോട് ഇംഗ്ലീഷുകാര്‍ ഭാരിച്ച കപ്പംആവശ്യപ്പെട്ടു. അത് നല്‍കാന്‍ ടിപ്പുവിന് കഴിയാതെ വന്നപ്പോള്‍ ടിപ്പുവിന്റെ രണ്ടു മക്കളെ ജാമ്യക്കാരായി തടവില്‍ പാര്‍പ്പിച്ച സംഭവവും ചരിത്രത്തിന്റെ കണ്ണീരണിഞ്ഞ സംഭവമാണ്. കേരളവരര്‍മ്മ പഴശ്ശി രാജയുടെ രണ്ട് മക്കളെയും അവിടെ തടവില്‍ പാര്‍പ്പിച്ചിരുന്നു.
ഇതെല്ലാം ചരിത്രം വെളിച്ചത്ത് കൊണ്ടുവന്ന ക്രൂരതകള്‍... ഇനി നമ്മളറിയാത്തവ എത്രയോ ഉണ്ട് അവ കാലമാകുന്ന ചരിത്രം തന്നെ പുറത്ത് കൊണ്ടുവരട്ടെ.

Wednesday, 15 March 2017

Mind and Game..



Now in the present time majority of the youth starts their day with mobile and ends with too. Video games and television played a major role in 90's but now in the mobile's era most of the children and youngsters loosing the habit of playing outdoor games. If they have all the things in a such small device in a relaxable place, then whats the need to go out for searching fun in hot sun.
But all the fun was not in the room before 90's as like as today. At that time there were also so many games for fun and most of the game were out door but some are indoor too.The out door games were full of joy and healthy activities, and indoor games were most recreational...

Tuesday, 14 March 2017

Psychology...




Perhaps the greatest faculty our minds possess is the ability to cope with pain. Classic thinking teaches us of the four doors of the mind, which everyone moves through according to their need.

First is the door of sleep. Sleep offers us a retreat from the world and all its pain. Sleep marks passing time, giving us distance from the things that have hurt us. When a person is wounded they will often fall unconscious. Similarly, someone who hearts traumatic news will often swoon or faint. This is the mind's way of protecting itself from pain by stepping through the first door.

Second is the door of forgetting. Some wounds are too deep to heal, or too deep to heal quickly. In addition, many memories are simply painful, and there is no healing to be done. The saying 'time heals all wounds' is false. Time heals most wounds. The rest are hidden behind this door.

Third is the door of madness. There are times when the mind is dealt such a blow it hides itself in insanity. While this may not seem beneficial, it is. There are times when reality is nothing but pain, and to escape that pain the mind must leave reality behind. 

Last is the door of death. The final resort. Nothing can hurt us after we are dead, or so we have been told...